Health

കൃത്രിമ ഡൈ ആണോ ഉപയോഗിയ്ക്കുന്നത്? മൊത്തം ‘പണി’യാണ്, ഇതുകൂടി അറിയുക

ഇന്ന് ചെറുപ്പക്കാരില്‍ പോലും ഉള്ള ഒരു പ്രശ്‌നമാണ് നര. പല കാരണങ്ങള്‍ കൊണ്ടും തല നരയ്ക്കുന്നതിന് കാരണമാകാം. നര കറുപ്പിയ്ക്കാന്‍ പലരും ഉപയോഗിയ്ക്കുന്നത് കൃത്രിമ ഡൈകളാണ്. എന്നാല്‍ ഇതിന് വളരെയധികം പാര്‍ശ്വഫലങ്ങളും ഉണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ കണ്ടുവരുന്ന പല ഡൈകളിലും പിപിഡി അടങ്ങിയിട്ടുണ്ട്. 1907ലാണ് പിപിഡി എന്ന ഘടകം അതായത് പി ഫിനൈല്‍ ഇഎന്‍ തൈ അമീന്‍ കണ്ടുപിടിച്ചത്. ഇത് സ്ഥിരം ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങളും നല്‍കും

നല്ല കറുപ്പ് നിറം നല്‍കുന്നത് കൊണ്ടാണ് ഇത് ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിച്ചാല്‍ പലര്‍ക്കും അലര്‍ജി പ്രശ്നങ്ങളുണ്ടാക്കാം. പലര്‍ക്കും ബിപി വല്ലാതെ കുറയുന്ന അവസ്ഥ വരെയെത്തും. ചര്‍മത്തിന് പല പ്രശ്നങ്ങളും ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത് സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ ശ്വാസകോശസംബന്ധമായ പ്രശ്നമുണ്ടാകും. പ്രത്യേകിച്ചും ഇതില്‍ അമോണിയ അടങ്ങിയിട്ടുണ്ടെങ്കില്‍. ഇത് ശ്വാസംമുട്ടല്‍, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. ചുമയും വലിവുമെല്ലാം ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നു. കൂടുതല്‍ കാലം ചെല്ലുന്തോറും ചര്‍മത്തിന് ഇത്തരം ഡൈ പ്രശ്നമുണ്ടാക്കും.

  • നാച്വറല്‍ ഡൈ – ഹെന്നയും ഇന്‍ഡിഗോയും ചേര്‍ന്ന് വരുന്ന നാച്വറല്‍ ഹെയര്‍ ഡൈകള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് കടുത്ത കറുപ്പ് നല്‍കില്ലെന്ന് മാത്രമേയുളളൂ. ഇവ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പുരട്ടിയാലും കുഴപ്പമില്ല. കട്ടന്‍ചായ, കാപ്പി എന്നിവയെല്ലാം ഉപയോഗിയ്ക്കാം. ഇവയും ഒരു പരിധി വരെ ഗുണം നല്‍കും. ഇവയും രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍ ചെയ്യേണ്ടി വരും. കൂടുതല്‍ സമയം തലയില്‍ വയ്ക്കേണ്ടിയും വരും. റോസ്മേരി എന്ന സസ്യവും ഏറെ നല്ലതാണ്. ഇതും ഇത്തരം നാച്വറല്‍ ഡൈകളുടെ കൂടെ ഉപയോഗിയ്ക്കാം. വാള്‍നട്ടിന്റെ തോട് പൊടിച്ച് വെള്ളത്തില്‍ തിളപ്പിച്ച് ഇത് മുടിയില്‍ പുരട്ടുന്നതും മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. ഭൃംഗരാജ് നല്ലതാണ്. ഇവയും പല തവണ ഉപയോഗിയ്ക്കേണ്ടി വരും.
  • ക്യാന്‍സര്‍ സാധ്യത – ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് പറയാം. പ്രത്യേകിച്ചും ബ്ലാഡര്‍ ക്യാന്‍സര്‍. ബാര്‍ബര്‍ ഷോപ്പുകളില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് സ്ഥിരമായി സമ്പര്‍ക്കത്തില്‍ വരുന്നതു കൊണ്ട് ഇവരില്‍ ഇത് കണ്ടു വരുന്നു. ഇതുപോലെ ലുക്കീമിയ പോലുള്ള ഇത്തരം പ്രശ്നമുണ്ടാകും. ഇത് എന്‍ഡോക്രൈന്‍ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് തൈറോയ്ഡ്, എന്‍സൈമുകളുടെ ബാലന്‍സ് പ്രശ്നം എന്നിവയും ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നവരില്‍ കണ്ടു വരുന്നു. ഇവ മുടിയ്ക്കും തലയോട്ടിക്കും നല്ലതല്ല. മുടി പൊട്ടിപ്പോകാം, മുടി വരണ്ട് പോകാം, ഇതെല്ലാം മുടിയ്ക്ക് കേടു വരുത്തുന്നു. തലയോട്ടിക്കും ചൊറിച്ചില്‍ പോലുള്ള കാര്യങ്ങളുണ്ടാക്കുന്നു. ചിലരില്‍ ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇതിലെ കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. മുലയൂട്ടുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇത് ഒരു കാരണവശാലും ഉപയോഗിയ്ക്കരുത്.
  • റിസ്‌ക് ഒഴിവാക്കാന്‍ – റിസ്‌ക് ഒഴിവാക്കാന്‍ പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ ഇല്ലായെന്ന് ഉറപ്പിയ്ക്കാനാണ് ഇത് ചെയ്യുന്നത്. കയ്യിലോ മറ്റോ പുരട്ടിയാല്‍ മതി. നല്ലതുപോലെ വായുസഞ്ചാരമുള്ള മുറിയില്‍ നിന്നുവേണം, ഇത് പുരട്ടാന്‍. ഇത് കെമിക്കലുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നു. കൃത്രിമമായ ഡൈയ്ക്ക് പകരം ഹെന്നയും ഇന്‍ഡിഗോ അഥവാ നീലയമരി പൊടിയുമെല്ലാം ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *