Health

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ദേഷ്യം വരുമോ? എങ്കില്‍ നിങ്ങള്‍ ഈ അസുഖത്തിന്റെ ഇരയാണ്

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുകയോ കുടിക്കുകയോ കൈകൊട്ടുകയോ നഖം കൊണ്ടു പോറുകയോ പോലുള്ള ശബ്ദം ഉണ്ടാക്കുന്നത് നിങ്ങളെ എപ്പോഴെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടോ? അതെ എങ്കില്‍, നിങ്ങള്‍ ‘മിസോഫോണിയ’ എന്ന അസുഖത്തിന്റെ ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മെലിസ ഗില്‍ബെര്‍ട്ട്, അടുത്തിടെയാണ് വെളിപ്പെടുത്തിയത്.

മിസോഫോണിയ ഒരു വ്യക്തിയെ ദൈനംദിന ശബ്ദങ്ങളില്‍ കോപിപ്പിക്കുന്നു. ഷോയുടെ ഷൂട്ടിംഗിനിടെ, ‘കുട്ടികളില്‍ ആരെങ്കിലും ച്യൂയിംഗം ചവയ്ക്കുകയോ കഴിക്കുകയോ മേശപ്പുറത്ത് നഖം തട്ടുകയോ ചെയ്താല്‍, അവിടുന്ന് എഴൂന്നേറ്റ് ഓടാന്‍ തോന്നുമായിരുന്നു.’ മെലീസ പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന ആളുകളോട് വെറുപ്പ് തോന്നിയത് പിന്നീട് വലിയ കുറ്റബോധത്തിനും കാരണമായെന്നും അവര്‍ പറഞ്ഞു.

ഇതൊരു ന്യൂറോളജിക്കല്‍ വൈകല്യമായിട്ടാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥയില്‍, ലളിതമായ ശബ്ദങ്ങള്‍ പോലും അരോചകമാകുന്നു. അവ അനുഭവിക്കുന്ന വ്യക്തിക്ക് അരോചകമായി തോന്നുമെങ്കിലും അവരോട് പോരാടുന്നത് ബുദ്ധിമുട്ടാണ്. ഇവരുടെ പ്രതികരണങ്ങള്‍ പിന്നീട് കുറ്റബോധത്തിലേക്കും നയിക്കു. പ്രതികരണങ്ങളില്‍ കുറ്റബോധം തോന്നുന്നത് അസ്വസ്ഥതയുടെ പ്രധാന ഭാഗമാണെന്ന് നടി പറയുന്നു. മിസോഫോണിയയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് കുറ്റബോധമാണ്. ഒരു വഴക്കിനോ പോരാട്ടത്തിനോ ശേഷം നിങ്ങള്‍ അനുഭവിക്കുന്ന കുറ്റബോധം ശരിക്കും ഒറ്റപ്പെടുത്തുന്ന ഒരു തകരാറാണെന്ന് നടി പറയുന്നു.

തന്നെ കുടുംബം കലഹപ്രിയയും പരുഷവുമായ കുട്ടിയായാണ് കരുതിയിരുന്നതെന്ന് ഗില്‍ബെര്‍ട്ട് അനുസ്മരിച്ചു. ‘മാതാപിതാക്കളെയും എന്റെ മുത്തശ്ശിയെയും എന്റെ സഹോദരങ്ങളെയും വെറുപ്പ് നിറഞ്ഞ കണ്ണുകളോടെ താന്‍ തുറിച്ചു നോക്കാറുണ്ടായിരുന്നുവെന്ന് അവള്‍ പറയുന്നു. അവരോടൊക്കെ പരുഷമായി പെരുമാറുന്നുവെന്ന് ചിന്തിച്ചപ്പോള്‍ വിഷമം തോന്നി. മെലീസയുടെ കുട്ടികള്‍ പോലും അവളുടെ അസ്വസ്ഥതയുടെ ആഘാതം വഹിച്ചു. ആര്‍ത്തവവിരാമം, കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എളുപ്പത്തില്‍ ദേഷ്യപ്പെടുകയും തീവ്രമായി പ്രതികരിക്കുകയും ചെയ്തു. അത് പ്രിയപ്പെട്ടവരുമായി ദിവസേനെ വഴക്കായത് ശരിക്കും ബാധിക്കാന്‍ തുടങ്ങി.

ഒടുവിലാണ് മെലീസ അത് രോഗമാണെന്ന് അറിഞ്ഞത്. എന്നിട്ടും അത് ചികിത്സിക്കാവുന്നതാണെന്ന് അവള്‍ അറിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അവള്‍ അറിഞ്ഞപ്പോള്‍ ചികിത്സ തേടിയെത്തി. 16 ആഴ്ച കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിക്ക് വിധേയയായി, അവിടെ അവള്‍ സ്വയം നിയന്ത്രിക്കാന്‍ പഠിച്ചു. പ്രശ്നം അവസാനിച്ചില്ലെങ്കിലൂം ദേഷ്യം വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് പഠിച്ചെന്ന് മെലീസ പറയുന്നു.