Oddly News

വിവാഹ മോചനം ആഘോഷിക്കപ്പെടേണ്ടതാണോ? നൃത്തം ചവിട്ടിയ യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സാധാരണഗതിയില്‍ ഏഷ്യന്‍രാജ്യങ്ങളിലെ ജനതയെ സംബന്ധിച്ചിടത്തോളം എന്നും ആകുലപ്പെടുത്തുന്നതും നിഷിദ്ധവുമായി കരുതുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ വിവാഹമോചനം ഒരു പാകിസ്താന്‍കാരി സ്വാതന്ത്ര്യദിനമായിട്ടാണ് ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചും അതില്‍ നൃത്തം ചെയ്തുമാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്.

അമേരിക്കയില്‍ താമസിക്കുന്ന യുവതി പര്‍പ്പിള്‍ ലെഹംഗയില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം സദസ്സിന്റെ ആര്‍പ്പുവിളിക്കും ബഹളത്തിനും ഇടയില്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ‘വിവാഹമോചനം മുബാറക്ക്’ എന്ന് എഴുതിയിരിക്കുന്ന ബലൂണുകളും മറ്റും പശ്ചാത്തലത്തില്‍ കാണാനാകും. ‘ഇതെല്ലാം നമ്മുടെ നാട്ടില്‍ തുടര്‍ന്നാല്‍ വിവാഹമെന്ന ആശയം ഒരുനാള്‍ അവസാനിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഒരു ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഷലിപ്തമായ ബന്ധങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടേണ്ടതിന്റെ പ്രാധാന്യം പലരും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, വീഡിയോയുടെ ആഘോഷ സ്വഭാവം ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. അതേസമയം പാകിസ്ഥാനിലെ നിരവധി ആളുകള്‍ സ്ത്രീയെ വിമര്‍ശിക്കുകയും കമന്റ് വിഭാഗത്തില്‍ അവര്‍ക്കെതിരെയും കമന്റുകള്‍ ധാരാളമുണ്ട്.
”വിവാഹമോചനം ഒരിക്കലും ആഘോഷിക്കേണ്ടതില്ല. വിഷമയമായ ഒരു ബന്ധത്തില്‍ നിന്നും അത് സ്വതന്ത്രമാക്കുന്നു. മാനസികാരോഗ്യത്തിന് നല്ലതാണ് എന്നതും ശരിയാണ്. എന്നാല്‍ വിവാഹമോചനങ്ങള്‍ ഇങ്ങിനെ ആഘോഷിക്കാന്‍ തുടങ്ങിയാല്‍, ആളുകള്‍ വിവാഹം കഴിക്കാന്‍ ഭയപ്പെടും. അഭിമാനിയായ അവിവാഹിതരായ അമ്മമാരുടെ എണ്ണം ഇതിനകം വര്‍ദ്ധിച്ചുവരികയാണ്. കുട്ടികള്‍ക്ക് അച്ഛനില്ലാത്തത് ആഘാതമാണ്.” ഒരാളുടെ കുറിപ്പ് ഇങ്ങിനെയായിരുന്നു. അതേസമയം അമേരിക്കയില്‍ സ്റ്റോര്‍ ഉടമയായ യുവതി വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.