Health

നാവിലുണ്ടാകുന്ന നിറംമാറ്റം നിങ്ങളുടെ ആരോഗ്യസ്ഥിതി പറയും, പോഷകക്കുറവു മുതല്‍ ക്യാന്‍സര്‍വരെ

ഭയപ്പെടേണ്ട രോഗമാണ് ക്യാന്‍സര്‍ എന്നത്, ക്യാന്‍സര്‍ വളരുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഘടകങ്ങളും ഉണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള രോഗനിര്‍ണയം നടത്താത്തത് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവും. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നാവിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയും. നാവ് നോക്കി പല രോഗലക്ഷണങ്ങളും നമുക്ക് കണ്ടു പിടിക്കാന്‍ കഴിയും. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടോ എന്ന് നമുക്ക് നാവ് നോക്കി കണ്ട് പിടിക്കാന്‍ കഴിയും. അതിനായി നാവില്‍ ചെറിയ രീതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കണം.

നാവിന്റെ നിറം – നമ്മുടെയെല്ലാം നാവിന്റെ സാധാരണ നിറം എന്ന് പറയുന്നത് പിങ്ക് നിറമാണ്. എന്നാല്‍ ഇതില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഇടക്കിടക്ക് നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. പലപ്പോഴും വിറ്റാമിന്റെ അഭാവം കൊണ്ടും വേണ്ടത്ര പോഷണം ലഭിയ്ക്കാത്തതു കൊണ്ടും പലപ്പോഴും നാവിന്റെ നിറം മാറാം. എന്നാല്‍ നാവിന്റെ നിറത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഇതുകൊണ്ടാണെന്ന് കരുതരുത്. പലപ്പോഴും ഗുരുതരമായ ആരോഗ്യാവസ്ഥയായിരിക്കും നാവിന്റെ ഈ നിറം മാറ്റത്തിന് പുറകില്‍.

വെളുത്ത നിറത്തിലുള്ള നാവ് – നാവിന്റെ നിറം വെളുപ്പാണെങ്കില്‍ അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കും. ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം കാരണം നാവില്‍ വെളുത്ത നിറം വരാം. അതല്ലെങ്കില്‍ ശരീരത്തില്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം എന്ന നിലയ്ക്ക് പലപ്പോഴും നാവിന് വെളുത്ത നിറം വരാം.

നാവിലെ മുറിവ് – നാവില്‍ ഏതെങ്കിലും തരത്തിലുള്ള മുറിവ് ഉണ്ടെങ്കില്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായി ഇത് പറയാം. എന്നാല്‍ നാവില്‍ ഉണ്ടാവുന്ന എല്ലാ മുറിവുകളും ക്യാന്‍സര്‍ ലക്ഷണമാകണം എന്നില്ല. അതുകൊണ്ട് സ്ഥിരമായി അല്ലെങ്കില്‍ ഇടക്കിടക്ക് ഈ പ്രശ്‌നം കാണുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധ ശേഷി – നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ് എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നാവിലെ വെളുത്ത നിറം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തേക്ക് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കറുപ്പ് നിറം വ്യാപിക്കുമ്പോള്‍ – നാവിന്റെ നിറം പല കാരണങ്ങള്‍ കൊണ്ടും കറുപ്പായി മാറാം. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ മരുന്നിന്റെ അലര്‍ജി, പുകവലിയ്ക്കുന്നവര്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും നാവിന്റെ നിറം മാറാം. സ്ഥിരമായി പുകവലിക്കുന്നവരുടെ നാവിന്റെ നിറം കറുപ്പാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ കുറേ കാലം സിഗരറ്റ് വലിക്കാതിരുന്നിട്ടും ഈ നിറം മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും അര്‍ബുദം ശരീരത്തില്‍ വളരുന്നുണ്ട്. എന്നതിന്റെ ലക്ഷണമാവാം.

വൃത്തിയില്ലായ്മ – എന്നാല്‍ ഇത്തരത്തില്‍ കറുപ്പ് കണ്ടാല്‍ ഉടന്‍ അത് ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കണക്കാക്കരുത്. കാരണം നാവുംപല്ലും സ്ഥിരമായി വൃത്തിയാക്കാതിരുന്നാലും ഇത്തരം അപകടം നിങ്ങളെ തേടിയെത്താവുന്നതാണ്.

മഞ്ഞ നിറമുള്ള നാവ് – നാവിന്റെ നിറം മഞ്ഞ നിറമാണെങ്കില്‍ പലപ്പോഴും ഫംഗല്‍ പ്രശ്‌നങ്ങളോ ബാക്ടീരിയയുടെ കടന്നാക്രമണമോ എല്ലാം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാത്രമല്ല ശരീരത്തിന്റെ നിര്‍ജ്ജലീകരണവും പലപ്പോഴും മഞ്ഞ നിറമുള്ള നാവിന് കാരണമാകും.

വെള്ളം കുടിയ്ക്കാം – നാവിന്റെ മഞ്ഞ നിറം മാറാന്‍ ധാരാളം വെള്ളം കുടിയ്ക്കാം. വെള്ളം കുടിച്ചിട്ടും ഇത്തരം മഞ്ഞ നിറത്തിന് മാറ്റം ഇല്ലെങ്കില്‍ ഡോക്ടറെ സമീപിയ്ക്കാം. കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ നമുക്ക് ഈ അവസ്ഥയെ മറികടക്കാവുന്നതാണ്.

ഓറല്‍ ക്യാന്‍സര്‍ – എന്നാല്‍ സ്ഥിരമായി ഈ പ്രശ്‌നം നിങ്ങളെ അലട്ടുകയാണെങ്കില്‍ ഓറല്‍ ക്യാന്‍സറിന്റെ സാധ്യത നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല. ഇത് പലപ്പോഴും അവസ്ഥ ഗുരുതരമാക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.