Celebrity

മുഖ്യമന്ത്രിയെ​ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം, നിയമ നടപടിക്കൊരുങ്ങി ദിലീപ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്‌തനാക്കിയതിനു പിന്നാലെ നിയമ നടപടിക്കൊരുങ്ങുകയാണെന്നു നടന്‍ ദിലീപ്‌. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെടും.

അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണു ദിലീപിന്റെ വാദം. ഉദ്യോഗസ്‌ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണു ദിലീപ്‌ പറയുന്നത്‌. ഇക്കാര്യത്തില്‍ വിധി പകര്‍പ്പ്‌ ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കാനാണു ദിലീപിന്റെ നീക്കം. നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്കു തുടക്കമിട്ടത്‌ മുന്‍ ഭാര്യ മഞ്‌ജു വാര്യരാണെന്നാണു കോടതി വിധിക്കു പിന്നാലെ ദിലീപ്‌ ആരോപിച്ചത്‌.
ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയും ആരോപിച്ചിരുന്നു.