Fitness

പട്ടിണി കിടന്നില്ല, ജിമ്മില്‍ പോയില്ല; ബോളിവുഡ് താരം 11 കിലോ ഭാരം കുറച്ചതിന് പിന്നിലെ രഹസ്യം ഇതാ

ശരീരം ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പപണിയല്ല. ജിമ്മില്‍ പോകുന്നവരും ,ഭക്ഷണം നിയന്ത്രിക്കുന്നവരുമാണ് അധികവും. എന്നാല്‍ ജിമ്മില്‍ പോകാതെ തന്നെ താന്‍ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാന്‍ഷി ഖുരാന പറയുന്നത്. മെലിയണം എന്നത് ട്രെന്‍ഡായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ഡയറ്റുകളും പലരും ഫോളോ ചെയ്യാറുണ്ട്.

മനസ്സിനെ വരുതിയില്‍ നിര്‍ത്തുകയെന്നതാണ് പ്രധാനമെന്നും ഹിമാന്‍ഷി പറയുന്നു. സ്ത്രീകള്‍ക്ക് പല സമ്മര്‍ദ്ദവും ഉണ്ടാകുന്നു അത് പിന്നീട് പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ആരോഗ്യത്തിനെ അത് മോശമായി ബാധിക്കും. എബിപി ലൈവ് ഹെല്‍ത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കവേ ഹിമാന്‍ഷി പറഞ്ഞു.

ശരീരഭാരം കുറച്ചത് സിംപില്‍ ഡയറ്റിലൂടെയാണ്. പട്ടിണി കിടക്കുന്നതിന് പകരമായി എല്ലാ ഭക്ഷണവും കഴിച്ചു. വീട്ടിലെ ആഹാരത്തിന് പ്രധാന്യം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം പിലാറ്റെ വ്യായാമം ചെയ്യും. ഇതല്ലാതെ കൃത്യമായ വ്യായാമം ഹിമാൻഷി പിന്തുടർന്നിരുന്നില്ല.

ഹിമാന്‍ഷിയുടെ ഈ മാറ്റം തങ്ങള്‍ക്ക് പ്രചോദനമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ ആരായാലും മെലിയുമെന്നും ബ്രേക്ക്അപ്പാണ് ശരീരഭാരം കുറഞ്ഞതിന് പിന്നിലെ കാരണമെന്നും പലരും അഭിപ്രായപ്പെട്ടു.