Celebrity

ഐശ്വര്യയോടുള്ള നെതര്‍ലണ്ടിന്റെ ആദരം; അപൂര്‍വ ഇനം തുലിപ്സിന് നടിയുടെ പേര്

അന്താരാഷ്ട്ര വേദിയിലെ അതിമനോഹരമായ സാന്നിധ്യത്തിന് പേരുകേട്ടയാളാണ് നടി ഐശ്വര്യറായ്. ലോകം മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. എന്നാല്‍ ലോകപ്രശസ്തമായ ക്യൂകെന്‍ഹോഫ് ഗാര്‍ഡന്‍സില്‍ അപൂര്‍വ ഇനം തുലിപ്സിന് ഐശ്വര്യാറായിയുടെ പേരുണ്ടെന്ന് അറിയാമോ? 2005ല്‍, നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ നടിയോടുള്ള ആദരസൂചകമായിട്ടാണ് പൂവിന് നടിയുടെ പേര് നല്‍കിയത്.

ഡച്ച് സര്‍ക്കാര്‍ അവളെ ഒരു ഐക്കണായി അംഗീകരിച്ചു കൊണ്ടായിരുന്നു ഊര്‍ജ്ജസ്വലമായ പുഷ്പം അവളുടെ ചാരുതയെ പ്രതീകപ്പെടുത്തി പേരു നല്‍കിയത്. നടിയെ ഈ അംഗീകാരം വളരെയധികം സ്വാധീനിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത് യൂണിയന്‍ വെബ്സൈറ്റ് പറയുന്നതനുസരിച്ച്, ‘ലോകം ഒരു ഇന്ത്യക്കാരനെ തിരിച്ചറിയുമ്പോള്‍ ഏറെ സന്തോഷം എന്നായിരുന്നു ഈ നിമിഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നടി പറഞ്ഞത്. അതേസമയം ഐശ്വര്യ റായിയുടെ അന്തര്‍ദേശീയ സ്വാധീനം സിനിമയ്ക്കപ്പുറത്തേക്ക് നീളുന്നതാണ്.

ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ഇടയ്ക്കിടെ സ്ഥാനം പിടിക്കാറുള്ള ആഷ് ഒരു വിദേശ മാസിക ഏറ്റവും ആകര്‍ഷകമായ 100 സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഐശ്വര്യയേയും ഉള്‍പ്പെടുത്തി. 2003-ല്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യന്‍ നടിയായും ഐശ്വര്യ ചരിത്രം സൃഷ്ടിച്ചു. ഇത് ഇന്ത്യന്‍ സിനിമയുടെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. അമിതാഭ് ബച്ചന് ശേഷം ലണ്ടനിലെ മാഡം തുസാഡ്‌സില്‍ മെഴുക് പ്രതിമ സ്ഥാപിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ അഭിനേതാവെന്ന ബഹുമതിയും ഐശ്വര്യ സ്വന്തമാക്കിയത് വിനോദ വ്യവസായത്തിലെ അവരുടെ സ്വാധീനം എടുത്തുകാട്ടുന്നു.

സിനിമയില്‍ ദീര്‍ഘകാല അവധിയിലാണ് നടിയിപ്പോള്‍. നടി അവസാനമായി അഭിനയിച്ചത് മണിരത്നത്തിന്റെ ഇതിഹാസ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ലാണ്, ഇത് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടി. എപിക് ഡ്രാമ സിനിമയിലെ വിക്രമിന്റെയും ഐശ്വര്യ റായിയുടെയും ജോടി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു, അത് വന്‍ ഹിറ്റായി മാറി. അതിന് ശേഷം സിനിമയൊന്നും കരാറായിട്ടില്ല.