Movie News

രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി

തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു.

‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന കാരണം ചൂണ്ടിക്കാണിച്ച് ഈ നടന്‍ പ്രൊജക്റ്റില്‍ നിന്ന് ഇറങ്ങിപ്പോയതാണ് സൂര്യയ്ക്ക് വലിയ അവസരമായി മാറിയത്. ഈ വേഷം കൈകളിലെത്തിയ സൂര്യ അത് സൂപ്പര്‍ഹിറ്റാക്കി മാറ്റി. ആമിര്‍ ഖാന്‍ നായകനായി ചിത്രം ഹിന്ദിയിലേക്ക് ചെയ്ത റീമേക്കും ഹിറ്റായി. സൂര്യയ്ക്ക് അവസരം പാസ് ചെയ്തത് നടന്‍ മാധവനായിരുന്നു.

‘ഗജിനി’യുടെ തിരക്കഥയുടെ രണ്ടാം പകുതി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകന്‍ എആര്‍ മുരുകദോസിനോട് പറഞ്ഞതായി മുമ്പ് ഒരു അഭിമുഖത്തില്‍ മാധവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ‘കാഖ കാക്ക’യിലെ സൂര്യയുടെ പ്രകടനത്തെ പ്രശംസിച്ച ആര്‍ മാധവന്‍, ‘ഗജിനി’യിലെ പ്രധാന വേഷം ‘കങ്കുവ’ നടന്റെ സുരക്ഷിതമായ കൈകളിലേക്കാണ് പോയതെന്ന് താന്‍ മനസ്സിലാക്കിയതായി പറഞ്ഞു.

ഗജിനിയുടെ വിജയം ശ്രദ്ധേയമായിരുന്നു, നിങ്ങള്‍ (സൂര്യ) അതിനുള്ള സമര്‍പ്പണം എനിക്ക് കാണാന്‍ കഴിഞ്ഞു. നിങ്ങളുടെ ആ സിക്‌സ് പാക്കിനെ കുറിച്ചും എനിക്ക് സമാനമായ എന്തെങ്കിലും നേടാനാകുമോയെന്നും ചിന്തിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരു ആഴ്ച മുഴുവന്‍ നിങ്ങള്‍ ഉപ്പ് കഴിച്ചിട്ടില്ലെന്ന് നിങ്ങള്‍ സൂചിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു, ഇത് എന്റെ സ്വന്തം കരിയറില്‍ ഞാന്‍ ചെയ്യുന്ന തിരഞ്ഞെടുപ്പുകളെ പുനര്‍വിചിന്തനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ ജോലിയോട് വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്ന് അത് എന്നെ മനസ്സിലാക്കി. ഞാന്‍ നിങ്ങളോട് പങ്കുവെച്ച ഉപദേശം പിന്തുടരാന്‍ തുടങ്ങി, നിങ്ങളെ എന്റെ പ്രചോദനമായി ഉപയോഗിച്ചു.