അപ്രതീക്ഷിതമായി ബോളിവുഡ് വിട്ട പ്രീതിസിന്റ അവരുടെ അവിസ്മരണീയമായ സിനിമകള്‍ കൊണ്ട് ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ലോസ് ഏഞ്ചല്‍സുകാരനായ ജീന്‍ ഗുഡ് ഇനഫിനെ വിവാഹം ചെയ്ത് അവിടെ താമസിക്കുന്ന നടി ഇപ്പോള്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയിലാണ്. അവരുടെ ടീമായ കിംഗ് ഇലവന്‍ പഞ്ചാബ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരുവിനോട് തോറ്റു.
അമേരിക്കക്കാരനുമായി വിവാഹിതയായി സിനിമ വിട്ട നടി രണ്ടുകുട്ടികളുടെ മാതാവ് കുടിയാണ്. എന്നാല്‍ പ്രീതി യഥാര്‍ത്ഥത്തില്‍ അമ്മയാകുന്നതിന് മുമ്പ്, 34 പെണ്‍കുട്ടികളെ ദത്തെടുത്തതിലൂടെ ഒരു വളര്‍ത്തമ്മയായി മാറിയിട്ടുണ്ടെന്നത് അറിയാമോ? അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം, പോഷകാഹാരം, വസ്ത്രം എന്നിവ നല്‍കുന്നതില്‍ താന്‍ വ്യക്തിപരമായി പങ്കാളിയാണെന്ന് പ്രീതി നേരത്തെ പറഞ്ഞിട്ടുണ്ട്.
ഈ പെണ്‍കുട്ടികളുമായുള്ള സംസാരം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് അവര്‍ വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അവരെ സന്ദര്‍ശിക്കാന്‍ വേണ്ടി മാത്രം നടിക്ക് ശക്തമായ ആഗ്രഹം തോന്നാറുണ്ടെന്നും പറഞ്ഞു. താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പരുഷമായ യാഥാര്‍ത്ഥ്യങ്ങളില്‍ തനിക്ക് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചു.
പെണ്‍ഭ്രൂണഹത്യയുടെയും അപകടകരമായ ചുറ്റുപാടുകളില്‍ വളരുന്ന കുട്ടികളുടെയും ഭീതിജനകമായ കഥകള്‍ അവളെ ഉലച്ചിരുന്നു. ഈ യാത്ര ആരംഭിക്കാന്‍ ഇതാണ് തന്നെ പ്രചോദിപ്പിച്ച ഘടകമെന്ന് നടി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്നും നടി പറഞ്ഞു. രുന്നു – വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെ ദത്തെടുക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. 2021 നവംബറില്‍ വാടക ഗര്‍ഭധാരണത്തിലൂടെ നടിക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടായിരുന്നു. സണ്ണി ഡിയോളിനൊപ്പം ‘ലാഹോര്‍ 1947’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി.