മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിയ്ക്കുകയാണ്. ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന്‍ വീല്‍ ചെയറില്‍ നിന്ന് വീണിരുന്നു. ഇതിന്റെ വീഡിയോ ഉണ്ണി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ താരത്തിന് എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് ചോദിച്ച് കമന്റുകള്‍ ചെയ്തിരുന്നു.
ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തിയിരിയ്ക്കുകയാണ്.” ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റില്‍ ഉണ്ടായി. എനിക്കൊന്നും പറ്റിയില്ല. തലയ്‌ക്കൊന്നും പറ്റിയിട്ടില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേര്‍ മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു പരിക്ക് ആയിപ്പോയേനെ. എന്നാല്‍ വീല്‍ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീല്‍ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീര്‍ച്ചയായും ഞാന്‍ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന സഹോദരീ സഹോദരന്‍മാര്‍ക്ക് തീര്‍ച്ചയായും ഇത് ഉപകാരപ്രദമായിരിക്കും.
സീനിന്റെ ഭാഗമായി അഭിനയിക്കുമ്പോള്‍ അവര്‍ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഞാന്‍ ഇന്നലെ തിരിച്ചറിഞ്ഞു. എന്തായാലും സിനിമയുടെ ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായി അവന്‍ വീട്ടില്‍ പോയി. മഹിമ ഇന്ന് ജോയിന്‍ ചെയ്യും. മഹിമയുടെ ഡേറ്റ് വെച്ച് അത് ഷൂട്ട് ചെയ്യും. സമാന്തരമായി എന്റേയും ഷൂട്ട് നടക്കുന്നുണ്ട്. ഷൂട്ട് വളരെ ഹെക്ടിക് ആണ്. എന്നാലും വളരെ അധികം നന്നായി വരുന്നുണ്ട് ”-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിയ്ക്കപ്പെട്ട പുതിയ പ്രൊജക്ടുകള്‍.
വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/p/C0NxBDkR9OT/?hl=en
https://www.instagram.com/p/C0NwBWSRIVE/?hl=en




