Movie News

ആവേശത്തില്‍ ഫഹദ് ഫാസിലിന്റെ വേഷം ചെയ്യാന്‍ സൂര്യ ആഗ്രഹിച്ചിരുന്നോ ? ; തുറന്നു പറഞ്ഞ് സൂര്യ

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചാണ് സൂര്യ വാചാലനായത്. ഗോള്‍ഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഫഹദിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തെ കുറിച്ചാണ് സൂര്യ എടുത്തു പറഞ്ഞത്.

”ആവേശം. എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്നു അത്. ഫഹദ് എന്നെ ഒരുപാട് ചിരിപ്പിച്ചു. ഓരോ തവണയും അദ്ദേഹം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. ഫഹദിന്റെ സിനിമയില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഒരിയ്ക്കലും പറയാന്‍ സാധിയ്ക്കില്ല ” – ഫഹദിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിച്ചു കൊണ്ട് സൂര്യ പറഞ്ഞു.

” ഫഹദിന്റെ ആ സര്‍പ്രൈസ് എലമെന്റുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. തീര്‍ച്ചയായും, അദ്ദേഹത്തെപ്പോലെ ആരും സിനിമകളില്‍ സന്തോഷം കൊണ്ടു വരില്ല. ഫഹദ് അതിശയകരമായ സിനിമകളാണ് നിര്‍മ്മിക്കുന്നു. ഒരു നടന് ഏത് തരത്തിലുള്ള സിനിമയും നല്‍കാം, ഫഹദ് തിയറ്ററുകളില്‍ ആളുകളെ രസിപ്പിക്കുന്നത് തുടരുന്നു. അതോടൊപ്പം തനിക്കും തന്റെ സിനിമാ വ്യവസായത്തിനും അതിരുകള്‍ തീര്‍ക്കുന്നു.” – സൂര്യ കൂട്ടിച്ചേര്‍ത്തു.

ശിവ സംവിധാനം ചെയ്ത കങ്കുവ ഈ വര്‍ഷത്തെ ഏറ്റവും വലുതും ചെലവേറിയതുമായ ചിത്രമാണ്. മാത്രമല്ല, വിവിധ ഭൂഖണ്ഡങ്ങളിലായി ഏഴ് വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചരിത്രാതീത കാലഘട്ടത്തില്‍ നടക്കുന്ന ഒരു അതുല്യമായ ചിത്രമായതിനാല്‍ നിര്‍മ്മാതാക്കള്‍ വളരെ വ്യക്തമായ ഒരു ലുക്ക് മനസ്സില്‍ സൂക്ഷിച്ചിരുന്നു. ആക്ഷന്‍, ഛായാഗ്രഹണം തുടങ്ങിയ പ്രധാന സാങ്കേതിക വകുപ്പുകള്‍ക്കായി ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരെ പോലും അവര്‍ നിയമിച്ചു. 10,000-ത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന എക്കാലത്തെയും വലിയ യുദ്ധ സീക്വന്‍സുകളില്‍ ഒന്നും ഈ സിനിമയുടെ പ്രത്യേകതയാണ്.