രശ്മികയോ വിജയ് യോ ഊഹാപോഹങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇവര്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹമുണ്ട്. നടി രശ്മികാമന്ദനയും നടന്‍ വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയവര്‍ത്തമാനം കൊണ്ടു നിറയുകയാണ് ഗോസിപ്പ് കോളങ്ങള്‍. ഇതുവരെ ഔദ്യോഗികമായി ഇരുവരും ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആഘോഷമെല്ലാം ഇരുവരും ഒരുമിച്ചാണ്.
രശ്മികയുടെ ഇരുപത്തൊമ്പതാമത് ജന്മദിനം ഏപ്രില്‍ 5 ന് ഇരുവരും ഒരുമിച്ച് ഒമാനില്‍ ആഘോഷിച്ചതായിട്ടാണ് വിവരം. ഒമാനിലെ കടല്‍ത്തീരത്ത് ഇരുവരും വിശ്രമിക്കുന്ന നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചു. അടുത്ത ദിവസം, രശ്മികയുടെ കാമുകന്‍, നടന്‍ വിജയ് ദേവരകൊണ്ട, ബീച്ച് ഫോട്ടോകളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. ഇവരുടെ ഏറ്റവും പുതിയ പോസ്റ്റുകളില്‍ സമാനത കണ്ടതോടെ ഇരുവരും ഒരുമിച്ച് ഒരു സ്ഥലത്ത് ആയിരുന്നെന്നും പുഷ്പ 2 താരത്തിന്റെ ജന്മദിനം ഇരുവരും ഒരുമിച്ചായിരിക്കാം ആഘോഷിച്ചത് എന്നതടക്കമുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
കടല്‍ത്തീരത്ത് താരം സമയം ആസ്വദിക്കുന്നതും വെളുത്ത മണലില്‍ കളിക്കുന്നതും സൂര്യാസ്തമയത്തിലേക്ക് നോക്കുന്നതുമെല്ലാം വരുന്ന അനേകം ഫോട്ടോകളാണ് നടി പങ്കുവെച്ചത്. ”കുറച്ച് കടല്‍ത്തീരം… കുറച്ച് മണല്‍… കുറച്ച് സൂര്യാസ്തമയം… ചില പൂക്കളും നിങ്ങളുടെ എല്ലാ സ്‌നേഹവും ആശംസകളും നിറഞ്ഞ പുഞ്ചിരികള്‍. ” താരം കുറിച്ചു. പിന്നാലെ വിജയ് ദേവരകൊണ്ടയുടേയും സമാന രീതിയിലുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരുടെയും പോസ്റ്റുകളിലെ പശ്ചാത്തലങ്ങള്‍, പ്രത്യേകിച്ച് വെളുത്ത മണല്‍, ഈന്തപ്പനകള്‍, നീലക്കുടകള്‍ എന്നിവ തമ്മിലുള്ള സാമ്യം കഴുകന്‍ കണ്ണുള്ള ആരാധകര്‍ ശ്രദ്ധിച്ചു.