Movie News

വിവേകുമായുള്ള പ്രണയത്തിനിടയിലും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നോ ? സൊഹൈല്‍ ഖാന്‍ പറയുന്നു

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഐശ്വര്യാ റായുമായി ഉണ്ടായിരുന്ന പ്രണയബന്ധം ഒരു കാലത്ത് വളരെ ചര്‍ച്ചയായിരുന്ന ബന്ധമായിരുന്നു. അവരുടെ ബന്ധം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നുമായിരുന്നു. 2007-ല്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായത്.

എന്നാല്‍, വിവേകിനൊപ്പം ഉണ്ടായിരുന്നപ്പോഴും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പലര്‍ക്കും അറിയില്ല. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ഇക്കാര്യം പറഞ്ഞത്. 1999-ല്‍ ഹം ദില്‍ ദേ ചുകേ സനം എന്ന റൊമാന്റിക് സിനിമയുടെ സമയത്താണ് ഐശ്വര്യ സല്‍മാനുമായി പ്രണയത്തിലായത്. എന്നാല്‍ 2002-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2004-ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യ വിവേക് ഒബ്റോയിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. വേര്‍പിരിയലിന് ശേഷം സല്‍മാനുമായുള്ള ബന്ധത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു.

”അയാളുടെ മദ്യപാന ദുഷ്പെരുമാറ്റം അതിന്റെ ഏറ്റവും മോശമായ ഘട്ടങ്ങളിലും സഹിച്ചു കൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം നിന്നു. അതോടെ ശാരീരികവും മാനസികവുമായ രീതിയില്‍ എന്നെ വളരെയധികം പ്രയാസപ്പെടുത്തി. അവസാനം ആത്മാഭിമാനമുള്ള മറ്റേതൊരു സ്ത്രീയെയും പോലെ ഞാനും അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു ” – പ്രമുഖ ദേശീയ മാധ്യമത്തോട് അന്ന് ഐശ്വര്യ വ്യക്തമാക്കി.

എന്നാല്‍ സല്‍മാനുമായുള്ള ബന്ധം ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ലെന്നാണ് നടിയെ കുറ്റപ്പെടുത്തി സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ ഒരു മാധ്യത്തിന്റെ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ അവള്‍ പരസ്യമായി കരയുന്നു. അവള്‍ അവനോടൊപ്പം ചുറ്റിക്കറങ്ങുമ്പോള്‍, കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ പലപ്പോഴും ഞങ്ങളുടെ വീട് സന്ദര്‍ശിക്കുമ്പോള്‍, അവള്‍ എപ്പോഴെങ്കിലും ആ ബന്ധം അംഗീകരിച്ചിട്ടുണ്ടോ? അവള്‍ ഒരിക്കലും ചെയ്തില്ല. അത് സല്‍മാനെ അരക്ഷിതാവസ്ഥയിലാക്കുകയായിരുന്നുവെന്നാണ് സൊഹൈല്‍ പറഞ്ഞത്. വിവേകുമായി ഡേറ്റിംഗ് നടത്തുമ്പോള്‍ ഐശ്വര്യ സല്‍മാനുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് സൊഹൈല്‍ പറയുന്നത്. ഐശ്വര്യ സല്‍മാനുമായി മൊബൈലില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതാണ് വിവേകിനെ വിഷമിപ്പിച്ചതെന്നും സൊഹൈല്‍ പറയുന്നു.