ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രമും ഗൗതം മേനോനും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിനിമ റിലീസാകാന്‍ ഒരുമാസം ബാക്കി നില്‍ക്കേ വിജയദശമി ദിനത്തിലാണ് അണിയറക്കാര്‍ ട്രെയിലര്‍ പുറത്തിറക്കിയത്.
തമിഴില്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ‘ധ്രുവനച്ചത്തിരം’, ഒടുവില്‍ നവംബര്‍ 24 ന് ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ ആവേശം ജനിപ്പിക്കുന്ന ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറിന്റെ സൂചനയാണ് നല്‍കുന്നത്. ‘ധ്രുവനച്ചത്തിരം’ ആറ് വര്‍ഷത്തിലേറെ റിലീസ് കാലതാമസം നേരിട്ടെങ്കിലും ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ഡ്രാമ വാഗ്ദാനം ചെയ്യുന്നു.
2008ലെ മുംബൈ ഭീകരാക്രമണവുമായി ‘ധ്രുവനച്ചത്തിര’ത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഏറ്റവും പുതിയ പ്രൊമോ സൂചന നല്‍കുന്നു. രജനീകാന്തിന്റെ ജെയിലര്‍ നല്‍കിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ വിനായകന്‍ പ്രതിനായകനെ അവതരിപ്പിക്കുന്നു.
ഒരു ഏജന്റ് ജോണിന്റെ വേഷത്തിലാണ് ചിയാന്‍ വിക്രം അഭിനയിക്കുന്നത്. റിതു വര്‍മ്മ, സിമ്രാന്‍, രാധിക, ദിവ്യ ദര്‍ശിനി, വംശി കൃഷ്ണ എന്നിവരടങ്ങുന്ന ഒരു മികച്ച അഭിനേതാക്കളും സിനിമയിലുണ്ട്..
ചിയാന്‍ വിക്രത്തിനും സിനിമയുടെ സംവിധായകന്‍ ഗൗതം മേനോനും സംഗീതസംവിധായകന്‍ ഹാരിസ് ജയരാജിനുമൊക്കെ തിരിച്ചുവരവ് ചിത്രമാണ് ധ്രുവനച്ചത്തിരം. ഏതാനും നാളായി മൂന്ന് പേര്‍ക്കും കാര്യമായ വിജയമൊന്നും അടുത്ത കാലത്ത് നേടാനായിട്ടില്ല.