പവര്‍പാണ്ടി എന്ന സിനിമയിലൂടെ തന്നെ തന്റെ സംവിധാനമികവ് തെളിയിച്ച നടനാണ് ധനുഷ്. രാജ്കിരണും രേവതിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ സിനിമ അത്യാവശ്യം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നടന്‍ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഡി50’ യും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സിനിമയില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചതും.
നടന്‍ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതായും കേള്‍ക്കുന്നു. സഹോദരിയുടെ മകനായ വരുണാണ് സിനിമയില്‍ നായകനാകുന്നതെന്നാണ് ശ്രുതി. സിനിമയുമായി ബന്ധപ്പെട്ട വിവരം നടന്‍ തന്നെ രണ്ടു ദിവസത്തിനകം ഔദേ്യാഗികമായി പുറത്തുവിടുമെന്നും ഈ സിനിമ ഒരു പ്രണയകഥ ആയിരിക്കുമെന്നുമാണ് വിവരം. സിനിമയുടെ ടീസര്‍ പോസ്റ്ററും അതേ സൂചനയാണ് നല്‍കുന്നത്
സ്വന്തം നിര്‍മ്മാണക്കമ്പനിയായ വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴിലെ പ്രമുഖതാരങ്ങള്‍ അഭിനയിക്കും. സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം തന്നെ അഭിനേതാക്കളെയും പ്രഖ്യാപിച്ചേക്കും. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തില്‍ എസ്.ജെ. സൂര്യ, ദുഷാരാ വിജയന്‍, അപര്‍ണ്ണാ ബാലമുരളി കാളിദാസ് ജയറാം എന്നിവരെല്ലാമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അതേസമയം ധനുഷിന്റെ പുതിയതായി വരാനിരിക്കുന്ന സിനിമ ക്യാപ്റ്റന്‍ മില്ലറാണ്. അരുണ്‍ മാതേശ്വരനാണ് സംവിധാനം.