തെന്നിന്ത്യയില്‍ താരറാണിയാണ് നയന്‍ താര. ധനുഷാകട്ടെ നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും. ഇന്ത്യയിലെ ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ചവരാണ്. എന്നാല്‍ ഇരുവരും ആദ്യ സിനിമയില്‍ ഒന്നിച്ചപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടിയായിരുന്നത്രേ.
യാര്‍ഡി നീ മോഹിനി എന്ന ചിത്രത്തിലായിരുന്നു നയന്‍താരയ്ക്കൊപ്പം ധനുഷ് അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ നയന്‍സിനെ നായികയാക്കിയപ്പോള്‍ സിനിമയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ ആളാണ് ധനുഷ്. നയന്‍താരയ്ക്കൊപ്പം അഭിനയിക്കാന്‍ ധനുഷിന് മടി തോന്നിയതിന് കാരണം നടിയുടെ പക്വതയായിരുന്നത്രേ. മിത്രന്‍ ജവഹര്‍ ആണ് സിനിമ സംവിധാനം ചെയ്തത്.
നടി കത്തി നില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകന്‍ മിത്രന്‍ നയന്‍സിനെ നായികയാക്കാന്‍ തീരുമാനിച്ചത്. സിനിമയുടെ കഥ ധനുഷിന്റെ അരികില്‍ പറയുമ്പോള്‍ സിനിമയില്‍ നയന്‍താര നായികയായി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് മിത്രന്‍ പറഞ്ഞു. എന്നാല്‍ നായിക നയന്‍സാണെന്ന് അറിഞ്ഞതോടെ ധനുഷ് അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നയന്‍താര തന്റെ ജോഡിയായാല്‍ സ്‌ക്രീനില്‍ തന്നേക്കാള്‍ പക്വത തോന്നുമെന്ന് പറഞ്ഞാണ് ധനുഷ് അഭിനയിക്കാന്‍ വിസമ്മതിച്ചത്. അതിന് ശേഷം സംവിധായകന് ധനുഷിനെ അഭിനയിപ്പിക്കാന്‍ നന്നായി സമ്മര്‍ദ്ദം ചെലുത്തേണ്ടി വരികയും ചെയ്തു. എന്നാല്‍ സിനിമയില്‍ ഇവരുടെ കെമിസ്ട്രി അതിശയകരം ആയിരുന്നു. സിനിമ വന്‍ ഹിറ്റാകുകയും ചെയ്തു. എന്നിരുന്നാലും ഇരുവരും ജോഡിയായി പിന്നീട് ഒരു സിനിമ പോലും വന്നുമില്ല. അതിനുശേഷം മിത്രന്‍ ധനുഷിനെ വച്ച് കുട്ടി, ഉത്തമപുത്രന്‍, തിരുച്ചിറമ്പലം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാലൊന്നും നയന്‍സ് നായികയായില്ല.