Movie News

ധനുഷ് ഇളയരാജയുടെ വേഷത്തില്‍ എത്തുന്നു ; സംഗീതചക്രവര്‍ത്തിയുടെ ജീവിതം അരുണ്‍ മാതേശ്വരന്‍ ചെയ്യും

അഭിനയവും സംവിധാനവുമൊക്കെയായി നടന്‍ ധനുഷ് വലിയ തിരക്കിലാണ്. അതിനിടയില്‍ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി ഇളയരാജയുടെ ജീവചരിത്ര സിനിമയില്‍ നായകനാകാനും ഒരുങ്ങുകയാണ്. മാര്‍ച്ച് 20 ന് സിനിമയാരംഭിക്കും എന്നാണ് ഏറ്റവും പുതിയ വിവരം.

ഇളയരാജയുടെ ജീവിതം സിനിമയാകുന്നെന്ന് നേരത്തേ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലൂം ആരാണ് സിനിമയിലെ നായകന്‍ എന്ന കാര്യത്തില്‍ കാര്യമായ വെളിപ്പെടുത്തലൊന്നും വന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ ഏറ്റവും പുതിയ വിവരം ധനുഷ് നായനാകുന്നു എന്നതാണ്. സിനിമയുടെ നിര്‍മ്മാണകാര്യത്തില്‍ പിന്നിലുള്ള വേലൈ പെച്ചുവാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ധനുഷ് ഇളയരാജയായി അഭിനയിക്കുമെന്നും അരുണ്‍ മാതേശ്വരന്‍ സിനിമ സംവിധാനം ചെയ്യുമെന്നുമാണ് വിവരം. കേള്‍ക്കുന്ന വിവരം ശരിയാണെങ്കില്‍ ധനുഷും മാതേശ്വരനും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയായിരിക്കും അത്. നേരത്തേ ഇരുവരും ‘ക്യാപ്റ്റന്‍ മില്ലര്‍’ സിനിമയ്ക്കായി ഒന്നിച്ചിരുന്നു. നേരത്തേ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ‘അത് ഒരു കനാക്കാലം’ സിനിമയ്ക്ക് സംഗീതം ഒരുക്കിയത് ഇളയരാജയായിരുന്നു. വിടുതലൈ പാര്‍ട്ട് 1 സിനിമയില്‍ ഇളയരാജയുടെ സംഗീതത്തില്‍ ധനുഷ് പാടിയിട്ടുണ്ട്.

സംവിധായകന്‍ ശേഖര്‍കമ്മൂലയുടെ സിനിമയില്‍ അഭിനയിച്ചുവരികയാണ് ധനുഷ്. നാഗാര്‍ജ്ജുന അക്കിനേനി, രശ്മികാ മന്ദാന എന്നിവരും സിനിമയിലുണ്ട്്. ‘കുബേര’ എന്നാണ് സിനിമയുടെ ഭാഗം. ഇതിന് പുറമേ ‘നിലവുക്ക് എന്‍മേല്‍ എന്നടി കോപം’ ‘രായന്‍’ എന്ന സിനിമകളുടെ തിരക്കിലാണ് ധനുഷ് ഇപ്പോള്‍.