Movie News

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും

ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് തന്റെ അച്ഛന്‍ ഇളയരാജയായി അഭിനയിക്കുന്നത് കാണാന് ആഗ്രഹമുണ്ടെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യുവന്‍ ശങ്കര്‍രാജ പറഞ്ഞിരുന്നു. അഞ്ചിലധികം ദേശീയപുരസ്‌ക്കാരങ്ങളും പത്ഭൂഷണുമൊക്കെ നേടിയ, 20,000-ലധികം സംഗീതകച്ചേരികള്‍ നടത്തിയിട്ടുള്ള ഇളയരാജ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകള്‍ക്കായി 7000 ലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഇതിഹാസമാണ്.

സംഗീത സംവിധായകന്റെ ഏറ്റവും വലിയ ആരാധകരില്‍ ഒരാളായ ധനുഷ് അഭിനയിക്കുന്ന ആദ്യ ബയോപികാണിത്. അതേസമയം ധനുഷിനെ കാത്തിരിക്കുന്നത് ശക്തമായ ചിത്രങ്ങളുടെ നിരയാണ്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലറിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ധനുഷ്. പ്രിയങ്ക അരുള്‍ മോഹന്‍, ശിവരാജ് കുമാര്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം 2023 ഡിസംബര്‍ 15 ന് റിലീസ് ചെയ്യും. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ടി എന്ന ചിത്രത്തിനൊപ്പം ധനുഷും അഭിനയിക്കുന്നുണ്ട്.

https://x.com/latasrinivasan/status/1719229623249289423?s=20