മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു.
ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം വെളിപ്പെടുത്തി അവർ സംയുക്ത പ്രസ്താവന പുറത്തിറക്കി.
മക്കളായ യാത്രുടേയും ലിംഗയുടേയും സഹ-മാതാപിതാക്കളായി അവര്‍ തുടരുന്നു. 2022-ൽ ഇരുവരും വേർപിരിയുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ധനുഷിനെ നായകനാക്കി ‘3’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ഐശ്വര്യ.