Movie News

ധനുഷും ഐശ്വര്യാ രജനീകാന്തും പുന:സമാഗമത്തിന് ? വേര്‍പിരിയല്‍ അവസാനിക്കുന്നു ?

നടന്‍ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും 2022 ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ഇതുവരെ ഇരുവരേയും വേര്‍പെടുത്തലിന്റെ അന്തിമരൂപം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമോ എന്ന തരത്തിലുള്ള സൂചനകളൊക്കെ പുറത്തുവരുന്നുണ്ട്. രണ്ടുകുട്ടികളുടെ മാതാപിതാക്കളായ ഇരുവരും ഒന്നിച്ചു കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നു.

അടുത്തിടെ, ഐശ്വര്യയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ധനുഷ് ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് പുനഃസമാഗമത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയരുന്നത്. ഐശ്വര്യ ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വരുന്ന പോസ്റ്റിലാണ് ധനുഷിന്റെ പ്രതികരണം.

ഇന്ന് ആഘോഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ
നിങ്ങളുടെ വീടുകൾ നിറയെ പൂക്കളാൽ നിറയട്ടെ…ഒത്തിരി സദ്യ ഭക്ഷണം.. സന്തോഷവും ചിരിയും!
ഉച്ചഭക്ഷണത്തിന് നന്ദി.. രണ്ടാമത്തെ ചിത്രത്തില്‍ ഈ ഭക്ഷണം കഴിച്ച് ഇന്ന് വൈകുന്നേരം 5 കിലോമീറ്റർ എവിടെ ഓടണം എന്ന് ഞാൻ ചിന്തിക്കുന്നതാണ്!
എല്ലാ നിമിഷവും ആസ്വദിക്കുന്നു, സന്തോഷം… ഇങ്ങനെയായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്. ഇതിലാണ് ധനുഷ് പ്രതികരിച്ചത്.




പോസ്റ്റില്‍ ധനുഷിന്റെ ആശയവിനിമയം ആരാധകര്‍ക്കിടയില്‍ ഊഹാപോഹത്തിന് കാരണമായിരിക്കുകയാണ്. 2004 ലാണ് ഇരുവരും ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.

സെലിബ്രിറ്റി പദവി ഉണ്ടായിരുന്നിട്ടും അവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തിനാണ് മുന്‍തൂക്കം കൊടുത്തത്. കരിയറില്‍ പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ 2022-ല്‍ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഇരുവരും തങ്ങളുടെ രണ്ട് ആണ്‍മക്കളുടെ സഹ-മാതാപിതാക്കളായി തുടരുന്നു, കൂടാതെ അവരുടെ മക്കള്‍ക്ക് വേണ്ടി പല അവസരങ്ങളിലും ഒരുമിച്ച് കൂടുകയും ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില ഈ ഇടപെടല്‍ ഒരു പുനഃസമാഗമത്തിന്റെ സൂചനയാണോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.