Oddly News

വളർത്തുനായയുടെ മരണത്തിൽ മനംനൊന്ത് 19 ലക്ഷം മുടക്കി യുവതി ഡോബര്‍മാനെ ക്‌ളോണ്‍ ചെയ്തു

വളര്‍ത്തുമൃഗങ്ങളുമായുള്ള ബന്ധം അഭേദ്യമായ കാര്യമാണ്. അവയുടെ നഷ്ടം ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്തതും. വളര്‍ത്തുനായയുടെ നഷ്ടം നികത്താന്‍ ചൈനയില്‍ ഒരു യുവതി അതിന്റെ 19 ലക്ഷം രൂപ മുടക്കി ക്‌ളോണ്‍ സൃഷ്ടിച്ചു.

ഈ സംഭവം വളര്‍ത്തുമൃഗങ്ങളുടെ ക്ലോണിംഗില്‍ പൊതു താല്‍പ്പര്യത്തിന് കാരണമായി. കിഴക്കന്‍ ചൈനയിലെ ഹാങ്ഷൗ സ്വദേശിയായ ഷു എന്ന യുവതിയാണ് തന്റെ വളര്‍ത്തുനായയുടെ ക്‌ളോന്‍ ഉണ്ടായത്. 2011-ലാണ് ഷൂ ‘ജോക്കര്‍’ എന്ന ഡോബര്‍മാനെ വാങ്ങിയത്. അവന്‍ പിന്നീട് അവളുടെ അര്‍പ്പണബോധമുള്ള കൂട്ടുകാരനും സംരക്ഷകനുമായി. അവള്‍ക്ക് വലിയ സുരക്ഷിതത്വബോധം നല്‍കി.

എന്നിരുന്നാലും, ഒന്‍പതാം വയസ്സില്‍, ജോക്കറിന്റെ കഴുത്തില്‍ മാരകമായ സാര്‍ക്കോമ വികസിച്ചു, ശസ്ത്രക്രിയ ആവശ്യമായി വന്നു. പ്രായമായപ്പോള്‍, ജോക്കറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായി. 2022 നവംബറില്‍, പ്രിയപ്പെട്ട നായ 11-ാം വയസ്സില്‍ ഹൃദയാഘാതത്തിന് കീഴടങ്ങി.

മാനസീകമായി തകര്‍ന്ന ഷൂവിന്റെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തെ പോലും ജോക്കറിന്റെ വേര്‍പാട് ബാധിച്ചു. തുടര്‍ന്ന് ഷൂ വളര്‍ത്തുമൃഗങ്ങളുടെ ക്ലോണിംഗില്‍ ചൈനയുടെ പുരോഗതിയെക്കുറിച്ച് ഗവേഷണം ചെയ്യുകയും പിന്തുടരുകയും ചെയ്തു. 2017-ല്‍ ചൈന തങ്ങളുടെ ആദ്യത്തെ നായയെ വിജയകരമായി ക്ലോണ്‍ ചെയ്തതായി കണ്ടെത്തി. അവര്‍ വിദഗ്ധരുമായി കൂടിയാലോചിക്കുകയും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.

തുടര്‍ന്ന് ഷൂ ഒരു ക്ലോണിംഗ് കമ്പനിയെ സമീപിക്കുകയും ശാസ്ത്രജ്ഞര്‍ ജോക്കറിന്റെ ചര്‍മ്മത്തിന്റെ സാമ്പിള്‍ എടുത്ത് അത് ഒരു വാടക മാതാവില്‍ ഇംപ്ലാന്റ് ചെയ്തു. സൂ ക്ലോണ്‍ ചെയ്ത നായ്ക്കുട്ടിയെ ശേഖരിച്ച് ലിറ്റില്‍ജോക്കര്‍ എന്ന് നാമകരണം ചെയ്തു.

രണ്ട് നായ്ക്കളും മൂക്കിന് സമീപം ഒരേപോലെയുള്ള കറുത്ത പൊട്ട് ഉള്‍പ്പെടെ കാഴ്്ചയിലും പെരുമാറ്റത്തിലും ജോക്കറിന്റെ സമാനമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍, സാമ്യം അവളെ അത്ഭുതപ്പെടുത്തി. പുതിയനായ ഒരിക്കലും പഴയ ജോക്കറാകില്ല എന്ന തിരിച്ചറിവ് ഷൂവിനുണ്ട്. പക്ഷേ തന്റെ പഴയ ജോക്കറിനെ നഷ്ടമായതിന്റെ വേദന താല്‍ക്കാലികമായി മറക്കാന്‍ അത് സഹായിച്ചു.