അസാമാന്യം എന്നു തോന്നിക്കുന്ന ഒട്ടനവധി വീഡിയോകൾ സോഷ്യൽ മീഡിയ വഴി വൈറലാകാറുണ്ട്. ഇപ്പോഴിതാ വെള്ളക്കെട്ടുള്ള റോഡ് മറികടക്കാൻ സൈക്കിളിൽ എത്തിയ യുവാവ് കണ്ടെത്തിയ മാർഗമാണ് നെറ്റിസൺസിനെ അമ്പരപ്പിച്ചിരിക്കുന്നത്.
വലിയ ഒരു ലോഡ് ചാക്കുമായി സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടയിൽ ആണ് യുവാവിന് മുൻപിൽ വെള്ളക്കെട്ട് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യുവാവ് വെള്ളക്കെട്ട് വകവെക്കാതെ തന്റെ തൊട്ടടുത്തുള്ള ചുവരിൽ കാലുകൾ ഉറപ്പിച്ചു ചുവരിലൂടെ നടന്നു നീങ്ങി മറുകര എത്തുകയാണ്.
@CCTV IDIOTS എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വെള്ളക്കെട്ടുള്ള ഒരു റോഡ് ആണ് കാണിക്കുന്നത്. ഈ വെള്ളക്കെട്ടിൽ ഇഷ്ടികകൾ സ്ഥാപിച്ചിട്ടുണ്ട്. വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് ഇന്ത്യയിൽ വളരെ സാധാരണമായ ഒരു രീതിയാണിത്. വീഡിയോയിലെ യുവാവ് വലിയ ചാക്കുകെട്ട് നിറയെ സാധനങ്ങളുമായി കട്ടകളിൽ ചവിട്ടാതെ ചുവരുകളിൽ കാലു ഉറപ്പിച്ചു സൈക്കിളുമായി നീങ്ങി അപ്പുറം കടക്കുകയാണ്. ഒരു പക്ഷെ ജോലിക്കിടയിൽ ആയതുകൊണ്ടാവാം തന്റെ സാധനങ്ങൾ സുരക്ഷിതമായി അപ്പുറത്തെത്തിക്കാൻ അയാൾ ഇങ്ങനെ ഒരു മാർഗം സ്വീകരിച്ചത്.
ഏതായാലും നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വീഡിയോ കാണിക്കളെ അമ്പരപ്പിച്ചു. നിരവധി ആളുകൾ അയാളുടെ പ്രവർത്തി അഭിനന്ദിച്ചു രംഗത്തെത്തി. താഴ്ന്ന ജോലി സാഹചര്യങ്ങളിലും തന്റെ ജോലിയോട് ആത്മാർത്ഥത കാണിച്ചുകൊണ്ട് കുടുംബത്തെ പോറ്റാനുള്ള അയാളുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കാൻ ആരും മറന്നില്ല.
ഒരു ഉപയോക്താവ് പറഞ്ഞു, “തന്റെ ഉത്തരവാദിത്തങ്ങൾക്ക് മുൻഗണന നൽകുന്നതിനും കഠിനമായ സാഹചര്യങ്ങള്‍ നേരിടുന്നതിനും ഈ മനുഷ്യനോടു ബഹുമാനം തോന്നുന്നു.”
മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ഞങ്ങൾ ചെറിയ അസൗകര്യങ്ങളെക്കുറിച്ച് പരാതിപ്പെടുന്നു, അദ്ദേഹത്തെപ്പോലുള്ള ആളുകൾ ദൈനംദിന പോരാട്ടങ്ങളെ പുഞ്ചിരിയോടെ ജയിക്കുന്നു. യഥാർത്ഥ നായകൻ!”
മറ്റുചിലർക്ക് ഈ വീഡിയോ രസകരമായി തോന്നി. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “നാസ ഇപ്പോൾ വിളിച്ചു- അവർ ബഹിരാകാശയാത്രികരെ സീറോ ഗ്രാവിറ്റി മതിൽ-നടത്തത്തിൽ പരിശീലിപ്പിക്കാൻ ഈ മനുഷ്യനെ തിരയുകയാണ്!”
മറ്റൊരാൾ എഴുതി, “സ്പൈഡർ-മാൻ ഗ്രൂപ്പ് വിട്ടു, സൈക്കിൾ-മാൻ അതിൽ ചേർന്നു!” ഈ അഭിപ്രായങ്ങൾ സാഹചര്യത്തിന് ഹാസ്യം നൽകുന്നുണ്ടെങ്കിലും, ശരിയായ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അത്തരം സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ ഇന്ത്യയിൽ പലരും നിർബന്ധിതരാകുന്നു എന്നത് മറഞ്ഞിരിക്കുന്ന വസ്തുതയല്ല, ഇത് അവരെ നേരിടാൻ അതുല്യമായ വഴികൾ കണ്ടെത്തുന്നതിലേക്ക് നയിക്കുന്നു.