ചെറിയ വളര്‍ത്തുമൃഗങ്ങളെ മൃഗശാലയിലെ മാംസഭുക്കുകള്‍ക്ക് തീറ്റയായി നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഡെന്‍മാര്‍ക്കിലെ മൃഗശാല അധികൃതര്‍. ആല്‍ബോര്‍ഗ് മൃഗശാല അധികൃതരാണ് നാട്ടുകാരോട് വിചിത്രമായ അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
ഇവിടെ സംരക്ഷിക്കുന്ന മൃഗങ്ങളുടെ സ്വഭാവിക ഭക്ഷണശൃംഖല പിന്തുടരാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിദഗ്‌ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിനിരയാക്കിയശേഷം കാഴ്‌ചബംഗ്ലാവിലെ മൃഗങ്ങള്‍ക്കു തീറ്റയായി നല്‍കും. ഗിനിപ്പന്നികള്‍, മുയലുകള്‍, കോഴികള്‍ എന്നീ വളര്‍ത്തുമൃഗങ്ങളെ സംഭാവനയായി നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വടക്കന്‍ ഡെന്‍മാര്‍ക്കിലെ ആല്‍ബോര്‍ഗ് മൃഗശാല അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്‌റ്റില്‍ വിശദീകരിച്ചു.




