കമ്പനി ആവശ്യപ്പെട്ട ലക്ഷ്യങ്ങൾ നേടിയാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം വാഗ്ദാനം ചെയ്യുകയും എന്നാല്‍ ലക്ഷ്യങ്ങളെല്ലാം നിറവേറ്റിയിട്ടും പദവി നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ധീരമായ ബിസിനസ്സ് ഒരു നീക്കത്തിൽ, അവർ മുഴുവൻ കമ്പനിയും 2.3 ബില്യണ്‍ ഡോളറിന് വിലയ്ക്കുവാങ്ങി. തുടര്‍ന്ന് അവര്‍ ആദ്യം ചെയ്തത് തന്റെ പഴയ ബോസിനെ പിരിച്ചുവിടുകയായിരുന്നു.
സംരംഭകയും റെസ്റ്റോറന്റ് വ്യവസായത്തിലെ വിദഗ്ദ്ധയുമായ ജൂലിയ സ്റ്റുവര്‍ട്ട് മാത്യൂസ് മെന്റാലിറ്റി പോഡ്കാസ്റ്റിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. താന്‍ ആപ്പിള്‍ബീസിന്റെ പ്രസിഡന്റായി ജോലി ചെയ്യുമ്പോള്‍ കമ്പനിയെ പുരോഗതിയിലേക്ക് നയിച്ചാല്‍ സിഇഒ ആക്കാമെന്ന് വാഗ്ദാനം ലഭിച്ചതായി 70 വയസ്സുകാരിയായ അവര്‍ ഓര്‍മ്മിച്ചു.
ഈ വെല്ലുവിളി ഏറ്റെടുത്ത്, ഒരു പുതിയ ടീമിനെ കെട്ടിപ്പടുക്കാനും ബിസിനസ്സിനെ പരിവര്‍ത്തനം ചെയ്യാനും അവര്‍ രാവും പകലും നന്നായി പ്രവര്‍ത്തിച്ചു.
എന്നാല്‍ കമ്പനി പദവി നിഷേധിച്ചു. ഈ നിഷേധിക്കലില്‍ സ്തംഭിച്ചുപോയ സ്റ്റുവര്‍ട്ട് രാജി വെച്ച് ഐഹോപ്പില്‍ ചേര്‍ന്നു. അവിടെ അഞ്ച് വര്‍ഷം കൊണ്ട് അവര്‍ പ്രതിസന്ധിയിലായിരുന്ന ആ കമ്പനിയെ പുരോഗതിയിലെത്തിച്ചു. ബ്രാന്‍ഡ് പഴയ നിലയിലേക്ക് തിരിച്ചെത്തിയപ്പോള്‍, കൂടുതല്‍ വളര്‍ച്ചയ്ക്കായി ഒരു ഏറ്റെടുക്കല്‍ നടത്താന്‍ അവര്‍ കമ്പനിബോര്‍ഡിനെ പ്രേരിപ്പിച്ചു. ഐഹോപ്പ് ഒടുവില്‍ ആപ്പിള്‍ബീസിനെ 2.3 ബില്യണ്‍ ഡോളറിന് വാങ്ങി.
കരാര്‍ അന്തിമമാക്കിയ ശേഷം, സ്റ്റുവര്‍ട്ട് തന്റെ പഴയ ബോസിനെ, അതായത് ആപ്പിള്‍ബീസിന്റെ സിഇഒയും ചെയര്‍മാനുമായിരുന്ന വ്യക്തിയെ വിളിച്ച് ഏറ്റെടുക്കലിനെക്കുറിച്ച് അറിയിച്ചു. നേതൃത്വത്തില്‍ ‘രണ്ട് പേരുടെ ആവശ്യമില്ല’ എന്നും അതുകൊണ്ട് അദ്ദേഹത്തെ ‘പിരിച്ചുവിടാന്‍ പോകുന്നു’ എന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന്, സ്റ്റുവര്‍ട്ട് പത്ത് വര്‍ഷം ഡൈന്‍ ബ്രാന്‍ഡ്‌സ് ഗ്ലോബല്‍ എന്ന മാതൃകമ്പനിയുടെ ചെയര്‍മാനും സിഇഒയും ആയി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ 70 വയസ്സുള്ള അവര്‍ ബോജാങ്കിള്‍സിന്റെയും മറ്റ് കമ്പനികളുടെയും ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ ഒരു വെല്‍നസ് ആപ്പിന്റെ സ്ഥാപക കൂടിയാണ്.




