Hollywood

കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍

1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്.

1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും തന്റെ നഗ്നതയ്ക്ക് മാര്‍ക്കറ്റ് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടി. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘ദ സബ്സ്റ്റന്‍സ്’ എന്ന സിനിമയില്‍ മൂറിന്റെ പൂര്‍ണ്ണ നഗ്‌നതയുടെ നിരവധി രംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഒമ്പത് മുതല്‍ 13 മിനിറ്റ് വരെ നില്‍ക്കുന്ന കൈയടികളായിരുന്നു ചിത്രത്തിന് ലഭിച്ചതെന്ന് വെറൈറ്റി, ഡെഡ്ലൈന്‍ എന്നിവയുള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത് മെയ് 19-ന് വാര്‍ഷിക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. തന്റെ കരിയര്‍ അവസാനിക്കുമെന്ന് ഭയപ്പെടുന്ന ഹോളിവുഡ് അഭിനേതാവായ എലിസബത്ത് സ്പാര്‍ക്കിളായി ദി സബ്സ്റ്റന്‍സ് താരം ഡെമിമൂര്‍ തകര്‍ത്ത് അഭിനയിച്ചു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നതനുസരിച്ച്, ദ സബ്സ്റ്റാന്‍സിന്റെ പത്രസമ്മേളനത്തില്‍ മൂര്‍ പറഞ്ഞു: ”എനിക്ക് ഒരു മികച്ച പങ്കാളിയുണ്ടായിരുന്നു.

ചില നിമിഷങ്ങളില്‍ ഞങ്ങള്‍ വളരെ അടുത്തും നഗ്‌നരുമായിരുന്നു. പക്ഷേ. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും ഒരു ലാഘവത്വം ഉണ്ടായിരുന്നു.” സിനിമ ‘എന്നെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്താക്കി’ എന്നും ഗ്രാഫിക് രംഗങ്ങള്‍ ‘ഈ കഥ പറയാന്‍’ അത്യാവശ്യമാണെന്നും അവര്‍ ‘വളരെ സെന്‍സിറ്റിവിറ്റിയോടെയാണ്’ സീനുകളെ സമീപിച്ചതെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു.