Entertainment

വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു.

ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ യുവെ ഓടക്കുഴല്‍ വായിക്കും. കലയോടുള്ള അഭിനിവേശം മൂലം കഴിഞ്ഞ ഏഴ് മാസമായി ഒരു ടീച്ചറില്‍ നിന്നും ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളിലൂടെ ഓടക്കുഴല്‍ വായന പഠിക്കുകയായിരുന്നു ഇയാള്‍.


ദിവസവും 90 മിനിറ്റെങ്കിലും പരിശീലിക്കണമെന്നാണ് ഷാവോ പറയുന്നത്. ദിവസവും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെയും ഡെലിവറി ജോലി ചെയ്യേണ്ടതിനാല്‍ തന്റെ ഒഴിവുസമയമാണ് പരിശീലനത്തിനായി മാറ്റി വെച്ചിരിക്കുന്നത്.

ഇന്‍സുലേറ്റഡ് ഫുഡ് ഡെലിവറി ബോക്‌സുകള്‍ക്കൊപ്പം മറ്റൊരു ബോക്‌സും യുവാവിനുണ്ട്.: ഒന്ന് ഡെലിവറി ഓര്‍ഡറുകള്‍ക്കും മറ്റൊന്ന് അവന്റെ നാല് ഓടക്കുഴലുകള്‍ക്കും.

അതേസമയം,ബെയ്ജിംഗിലെ ഒരു യൂണിവേഴ്‌സിറ്റി-അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 2023-ലെ ചൈന ബ്ലൂ കോളര്‍ വര്‍ക്കേഴ്‌സ് എംപ്ലോയ്മെന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട്പ്രകാരം പ്രതിമാസം ഡെലിവറി തൊഴിലാളികള്‍ ശരാശരി 6,800 യുവാന്‍ (US$930) സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഒരു ചൈനീസ് ബ്ലൂ കോളറിന്റെ ശരാശരി പ്രതിമാസ ശമ്പളത്തേക്കാള്‍ കൂടുതലാണ്. വളരെ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം കൂടുതലായതിനാള്‍ പാര്‍ട്ട് ടൈം ആയി മിക്കവാറും ആളുകള്‍ ഈ ജോലി തിരഞ്ഞെടുക്കുന്നു.

ജീവിതം ആസ്വദിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതുകൊണ്ട് ഷാവോ ഒരു ഗിഗ് വര്‍ക്കര്‍ എന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്ന് സ്വയം വ്യത്യസ്തനായി.