Oddly News

പോത്തിന്റെ പുറത്ത് കയറി യാത്ര ചെയ്ത് യുവാവ്; പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരേ പ്രതിഷേധം

ഇന്ധനവിലയില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള വ്യത്യസ്ത പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കൂട്ടമായും ഒറ്റയ്ക്കുമൊക്കെ പ്രതിഷേധങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഒരാളുടെ വ്യത്യസ്തമായ പ്രതിഷേധമാണ് ശ്രദ്ധേയമാകുന്നത്. സംഭവം ഡല്‍ഹിയിലാണ് നടന്നത്. പെട്രോള്‍ വില കൂടുന്നതിനെതിരെ പോത്തിന്റെ പുറത്ത് കയറി പ്രതിഷേധിയ്ക്കുകയായിരുന്നു ഒരു യുവാവ്.

മുയലിന്റെ തല പോലത്തെ ഹെല്‍മറ്റ്, കൈയില്‍ ഗ്ലൗസ്, പുറത്ത് ബാക്ക്പാക്കും ധരിച്ചാണ് യുവാവ് പോത്തിന്റെ പുറത്ത് കയറി എത്തിയത്. ഇതിനു മുന്‍പും യുവാവ് സമാനമായ നിരവധി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നടുറോഡില്‍ പോത്തിനെയും കൊണ്ട് വരുന്ന യുവാവിനെ ആരും തന്നെ വിമര്‍ശിക്കുന്നില്ല. എല്ലാവരും ആ പ്രതിഷേധത്തെ ആസ്വദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിരവധിപ്പേര്‍ യുവാവിന്റെ അടുത്തെത്തുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

https://www.instagram.com/reel/C0HDPcIrSzi/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==