Featured Oddly News

പ്രേതം തെരുവുകളില്‍… ഹാലോവീന്‍ മേക്കപ്പില്‍ നാട്ടുകാരെ പേടിപ്പിച്ച് യുവതി

ഡല്‍ഹിക്കാരിയായ സ്ത്രീ തന്റെ ഹാലോവീന്‍ മേക്കപ്പ് ഉപയോഗിച്ച് തെരുവുകളില്‍ കുട്ടികളെയും ആളുകളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലായി. പശ്ചിമ വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൈഫലി നാഗ്പാലാണ് തന്റെ ഹാലോവീന്‍ സ്റ്റണ്ടിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഇതുവരെ ഏഴ് ദശലക്ഷത്തിലധികം കാഴ്ചകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നേടി.

കൈയില്ലാത്ത വെള്ള വസ്ത്രം ധരിച്ച്, രക്തം അനുകരിക്കാന്‍ ചുവന്ന പെയിന്റ് വിതറി, വിചിത്രമായ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച്, നാഗ്പാല്‍ ഭയാനകമായ രൂപത്തില്‍ ഒരു പ്രാദേശിക പാര്‍ക്കിലേക്ക് പോകുന്നതോടെയാണ് ദൃശ്യം തുടങ്ങുന്നത്. അവിടെ അവളുടെ രൂപം കണ്ട് കുട്ടികള്‍ ഭയപ്പെട്ടോടുന്നത് കാണാം. പിന്നീട്, അവള്‍ അടുത്തുള്ള ഒരു തെരുവിലൂടെ നടന്നു.

ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. അവരില്‍ ചിലര്‍ അവളുടെ ഗെറ്റപ്പിന്റെ ഫോട്ടോകള്‍ എടുക്കുകയും വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതും കാണാം. ‘ഞാന്‍ ഇത് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ അവള്‍ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു. അതേസമയം ഇന്റര്‍നെറ്റില്‍ വിയോജിപ്പുമായും ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്. കുട്ടികളോട് തമാശ കാട്ടിയത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതേസമയം പലരും അവളുടെ ഹാലോവീന്‍ മേക്കപ്പിനെ ‘മികച്ചത്’ എന്ന് പ്രശംസിച്ചു.