Oddly News Wild Nature

താഴ്‌വാരത്തെ ഗ്രാമത്തിന് മേല്‍ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നുവീണു ; സ്വിസ്ഗ്രാമം ബ്‌ളാറ്റന്‍ ചെളിക്കടലായി

ബ്ലാറ്റന്‍ ഗ്രാമത്തിന് മേല്‍ ചെളിയും പാറയും നിറഞ്ഞ ഒരു വലിയ കടലാക്കി മാറ്റി സ്വിസ് ആല്‍പ്‌സിലെ പടുകൂറ്റന്‍ ഹിമാനി താഴ്‌വാരത്തേക്ക് തകര്‍ന്നുവീണു. ഒരാളെ കാണാതാകുകയും അനേകം വീടുകള്‍ നശിപ്പിക്കപ്പെടുകയും വെള്ളത്തിനുള്ളില്‍ മുക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ശരിക്കും ഞെട്ടിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ കൂറ്റന്‍ ഹിമാനിയുടെ ഒരു വലിയ ഭാഗം താഴ്‌വരയിലുള്ള ഗ്രാമത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഐസും ചെളിയും വെള്ളവും പാറയുമൊക്കെയായി മലയോര ഗ്രാമം മുങ്ങി.

സ്വിസ് നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എസ്ആര്‍എഫ് പങ്കിട്ട ഡ്രോണ്‍ ഫൂട്ടേജ്, ബ്ലാറ്റന്റെ ഭാഗങ്ങള്‍, അതിലൂടെ കടന്നുപോകുന്ന നദി, ചുറ്റുമുള്ള വനം താഴ്‌വര എന്നിവയെ വിഴുങ്ങുന്ന ചെളിയുടെയും മണ്ണിന്റെയും വിസ്തൃതി വെളിപ്പെടുത്തുന്നു. ”അവിശ്വസനീയമായ അളവിലുള്ള വസ്തുക്കള്‍ താഴ്‌വരയിലേക്ക് ഇടിമിന്നലായി,” വലൈസിലെ പ്രാദേശിക വക്താവ് മത്തിയാസ് എബെനര്‍ പറഞ്ഞു.

300 ഓളം വരുന്ന താമസക്കാരുള്ള ഗ്രാമമാണ് ബ്ലാറ്റന്‍. മുകളില്‍ നിന്ന് പാറയുടെയും മഞ്ഞുപാളികളുടെയും ഹിമപാതത്തെക്കുറിച്ചുള്ള ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മെയ് 19 ന് തന്നെ ഇവിടെ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിരുന്നു. മുകളില്‍ മഞ്ഞുപാളിക്കൊപ്പം പതിച്ച കൂറ്റന്‍ പാറകള്‍ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ വരുത്തി.

ഒഴിപ്പിക്കലിന് മുമ്പ് അധികൃതര്‍ ബ്ലാറ്റന്റെ മുകളിലെ ചരിവുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിട്ട ഒരു വീഡിയോ തകര്‍ച്ചയുടെ നിമിഷം പകര്‍ത്തി. പാറകളും അവശിഷ്ടങ്ങളും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തേക്ക് ഇടിമിന്നലായി വീഴുന്നതാണ് ദൃശ്യത്തിലുള്ളത്. മഞ്ഞുകട്ടകള്‍ നിറഞ്ഞ മലനിരയും നിറയെ പച്ചപ്പും പുഴയുമൊക്കെ കൂടി മനോഹരമാണ് ബ്‌ളാറ്റന്‍.