കുട്ടികൾ മാതാപിതാക്കളോട് വളരെ സ്നേഹമുള്ളവരും അവരുടെ ചൂടുപറ്റി വളരുന്നവരും അതിലുപരിയായി അവരെ ബഹുമാനിക്കുന്നവരുമാണ്. എന്നാൽ ചില സമയങ്ങളിൽ, കുട്ടികൾ കുസൃതികൾ കാണിച്ച് മാതാപിതാക്കളുടെ മനസമാധാനം നഷ്ടപ്പെടുത്താറുമുണ്ട്. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. മിടുക്കിയായ മകൾ തൻ്റെ മിടുക്കനായ അച്ഛനെ കബളിപ്പിച്ച് പണം തട്ടുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണിത്.
അതീവ ബുദ്ധശാലിയായ ഒരു മകൾ പിതാവിൽ നിന്ന് പണം തട്ടുന്നത് എങ്ങനെയെന്നാണ് വീഡിയോ കാണിക്കുന്നത്. ഏതായാലും വേറെ വഴിയില്ലാതെ വന്നതോടെ അച്ഛൻ അവൾക്ക് പണം നൽകുകയാണ്.
വീഡിയോയുടെ തുടക്കത്തിൽ ഒരു മകൾ അച്ഛന്റെ അടുക്കൽ ചെന്നിരിക്കുന്നതാണ് കാണുന്നത്. തുടർന്ന് “നിൻ്റെ അമ്മ ഒരു വായാടിയാണ്” എന്ന ഒരു വാചകം അവൾ അച്ഛനെ വായിക്കാൻ പ്രേരിപ്പിക്കുന്നു. അച്ഛൻ ഈ വാചകം വായിക്കുമ്പോൾ, മകൾ മൊബൈലിൽ അച്ഛന്റെ ശബ്ദം റെക്കോർഡുചെയ്യുകയും 500 രൂപ നൽകാൻ വിസമ്മതിച്ചാൽ ഈ വാചകം അമ്മയെ കേൾപ്പിക്കുമെന്നും അവൾ അച്ഛനോട് പറയുന്നു.
മറ്റൊരു മാർഗ്ഗവുമില്ലാതെ വരുന്ന അച്ഛൻ അവൾക്ക് ചോദിച്ച പണം നൽകുന്നു. കൂടാതെ, അവൾ അച്ഛനിൽ നിന്ന് കുറച്ച് അധിക പണവും തട്ടിയെടുക്കുന്നു. മകളുടെ പ്രവർത്തി കണ്ട് അച്ഛൻ അമ്പരന്നിരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകൾ പ്രതികരണമറിയിച്ച് രംഗത്തെത്തി. ഒരാൾ ഈ ആശയം എങ്ങനെയുണ്ടായിരുന്നു? എന്നാണ് ചോദിച്ചത്. മറ്റൊരാൾ “ഇതൊരു നല്ല പദ്ധതിയാണ്” എന്നാണ് കുറിച്ചത്. “അച്ഛനിൽ നിന്ന് പണം തട്ടാനുള്ള ഒരു പുതിയ മാർഗം” എന്നാണ് ഒരു ഉപഭോക്താവ് രസകരമായി കുറിച്ചത്.
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സെപ്റ്റംബർ Read More…
ആദിമനുഷ്യരെ പോലെ പൂര്‍ണ്ണനഗ്നരായി വിവാഹം കഴിക്കുക എന്ന ആശയം എങ്ങിനെയുണ്ടാകും? നിങ്ങളുടെ അത്രയും നഗ്നമായ അഭിലാഷമാണെങ്കില്, ഇറ്റാലിയന്‍ നഗരമായ സാര്‍ഡിനിയയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈസ് ബെനാസ് ബീച്ചിലേക്ക് വെച്ചു പിടിപ്പുച്ചു കൊള്ളൂ. നഗ്ന വിവാഹങ്ങള്‍ക്കുള്ള സ്ഥലമായി മാറാനുള്ള പദ്ധതികള്‍ ഇറ്റാലിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഒരു ജനപ്രിയ നഗ്ന ഹോട്ട്സ്പോട്ടായി മാറിയിട്ടുള്ള ഈ നാല് മൈല്‍ ബീച്ച് 2022 ല്‍ ഔദ്യോഗികമായി തുറന്നതിന് ശേഷം, നാച്ചുറിസ്റ്റ് വിവാഹങ്ങള്‍ നടത്താനുള്ള ആശയത്തിലാണ്. ടെഡെസ്ചിയിലെ ഒരു ജര്‍മ്മന്‍ Read More…
റോസച്ചെടികള്‍ മുള്ളുകൊണ്ട് ഇനി നിങ്ങളെ വേദനിപ്പിക്കില്ല. മുള്ളുകളെ പേടിക്കാതെ റോസപ്പൂവ് മുടിയില്‍ ചൂടാനുമാകും. ഫ്രാന്സിലെഒരുകൂട്ടം ഗവേഷകരാണു കട്ടികുറഞ്ഞ മുള്ളുകളുള്ള റോസച്ചെടികള്ക്കു പിന്നില്‍. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമപരമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, പല സസ്യങ്ങളിലും മുള്ളുകള്‍ക്കു പിന്നില്‍ ഒരേ തരം ജീനുകളാണുള്ളതെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്. ആദ്യഘട്ട ഗവേഷണം വഴുതന കേന്ദ്രീകരിച്ചായിരുന്നു. വനത്തിലുള്ള അവയുടെ ഇനത്തില്‍പ്പെട്ട ചിലതിനു മുള്ളുകളില്ലായിരുന്നു. ഇവയുടെ ജനിതകമാറ്റമാണു ഗവേഷകനായ ജെയിംസ് സാറ്റര്‍ലി പഠിച്ചത്. ഇതോടെയാണു ലോണ്‍ലി ഗൈ (ലോഗക്ക) എന്ന ജീന്‍ കുടുംബവും മുള്ളുകളുള്ള സസ്യങ്ങളും തമ്മിലുള്ള Read More…