സൂപ്പര്‍ഹിറ്റായിരുന്ന, ആഗോളതലത്തിൽ ആകെ 152 കോടിയോളം രൂപ കളക്ഷന്‍ നേടിയ പുലിമുരുകനിൽ മോഹൻലാലിന്റെയും കമാലിനി മുഖർജിയുടെയും മകൾ ചക്കിയായി അഭിനയിച്ച കുട്ടിത്താരത്തെ ഓർക്കുന്നുണ്ടോ? ദുര്‍ഗ പ്രേംജിത്ത് എന്ന് കേട്ടാല്‍ തിരിച്ചറിയാത്ത ആളുകളും പുലിമുരുകന്റെ മകള്‍ എന്ന് കേട്ടാല്‍ തിരിച്ചറിയും. ബേബി ദുർഗ പ്രേംജിത് ആണ് ചക്കിയായി വേഷമിട്ടത്.
ദുർഗയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റയില്‍ അത്ര ആക്റ്റീവ് അല്ലാതിരുന്ന ദുര്‍ഗ ഒരാഴ്ച മുന്‍പാണ് തന്റെ പുതിയൊരു റീല്‍ വീഡിയോ പങ്കുവച്ചത്. പുലിമുരുകനിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതേ അക്കൗണ്ടില്‍ പിന്‍ ചെയ്ത് വച്ചിരുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വേഗത്തില്‍ ആളെ മനസിലായി. മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
2016ലാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് പുലിമുരുകൻ. ബോക്സ് ഓഫിസിൽ മാജിക് സൃഷ്ടിച്ച സിനിമ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകളിലൊന്നാണ്. ‘പുലിമുരുകൻ’ കൂടാതെ വിമാനം, സൗണ്ട് തോമ, മാർഗംകളി, ഹാലേലൂയ്യ, താങ്ക്‌യൂ തുടങ്ങിയ സിനിമകളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.