Lifestyle

കണ്ണിനടിയിലെ കറുത്ത പാടുകളുണ്ടാകാനുള്ള കാരണം അറിയാമോ? ഇല്ലാതാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

നിരവധി പേര്‍ കണ്ണിനടിയിലെ കറുത്ത പാടുകളെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാറുണ്ട്. ഉറക്കക്കുറവ്, പോഷകാഹാരങ്ങളുടെ കുറവ്, സമ്മര്‍ദ്ദം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കണ്ണിന് താഴത്തെ കറുപ്പ് വേഗത്തില്‍ മാറ്റാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഒരുപാട് പണച്ചിലവ് വേണ്ടിവരുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതിനായി ചില അടുക്കള പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…

  • ഐസ് ക്യൂബുകള്‍ നേരിട്ടോ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞോ കണ്ണിനു ചുറ്റും മസാജ് ചെയ്യാം. വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍. കറുപ്പ് കുറയ്ക്കുന്നതോടൊപ്പം കണ്ണിനു ചുറ്റും രക്തചംക്രമണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
  • കിഴങ്ങ് അരച്ച് നീരെടുത്ത് കനം കുറഞ്ഞ കോട്ടണ്‍ തുണി അതില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കാം. കിഴങ്ങില്‍ ധാരാളം സ്റ്റാര്‍ച്ച് അടങ്ങിയിരിക്കുന്നതിനാല്‍ അത് കണ്ണുകളുടെ സംരക്ഷണത്തിന് ഉത്തമമാണ്. കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ശരീരത്തിലെ കൊളാജിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. ഇത് കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കിഴങ്ങ് നേര്‍ത്തതായി വട്ടത്തിലരിഞ്ഞ് കണ്ണുകളുടെ മുകളില്‍ 10 മിനിറ്റ് വയ്ക്കുന്നതും ഫലപ്രദമാണ്.
  • കണ്ണിനു ചുറ്റും വിരലുപയോഗിച്ച് മസാജ് ചെയ്താല്‍ രക്തയോട്ടം നന്നായി കൂടുകയും അതു വഴി കണ്ണിനു ചുറ്റുമുള്ള കറുപ്പും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്ന ചുളിവുകളും അകലുകയും ചെയ്യുന്നു.
  • പഞ്ഞിയില്‍ റോസ് വാട്ടറില്‍ മുക്കി കണ്ണിന് താഴെ പുരട്ടുക. ഇത് കണ്ണിന് നല്ല നൈര്‍മല്യം തരും
  • തണുത്ത ചായയില്‍ പഞ്ഞിമുക്കി കണ്ണിന് താഴെ 10 മിനിട്ടോളം പുരട്ടിയ ശേഷം കഴുകി കളയുക.
  • നാരങ്ങയും, ഉരുളക്കിഴങ്ങും, വെള്ളരിക്കയും കൂടി അരച്ച് കുഴമ്പാക്കിയ മിശ്രിതം കണ്ണിന് താഴെ പുരട്ടുക. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് വളരെ പെട്ടെന്ന് ഇല്ലാതാക്കും.