Health

അധികമായാല്‍ ഡാര്‍ക്ക് ചോക്ലേറ്റും വിഷമാണ് ; പഠനം സൂചിപ്പിക്കുന്നതിങ്ങനെ

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. പലരുടെയും പേഴ്സണല്‍ ഫേവറേറ്റ് ഡാര്‍ക്ക് ചോക്ലേറ്റുകളായിരിക്കും. മധുരം കുറവും എന്നാല്‍ കൊക്കോയുടെ അളവ് ധാരാളമായി ഉള്ള മികച്ച ആന്റി ഓക്സിഡന്റാണ് ഡാര്‍ക്ക് ചോക്ലേറ്റ് . ഇത് കാന്‍സര്‍, ഹൃദ്രോഗം, തുടങ്ങിയ പല രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിരുന്നു. കൂടാതെ നമ്മുടെ മൂഡ് മാറ്റാനും ഇത് സഹായകമാകുമത്രേ. സെറാടോണിന്റെ സാന്നിധ്യമാണ് ഇതിന് കാരണമാകുന്നത്. കഴിക്കുമ്പോള്‍ ശരീരത്തില്‍ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കപ്പെടാനും അതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധ്യമാണ്.

ചര്‍മ്മത്തിന് ഗുണം ചെയ്യുമെന്നതാണ് ഡാര്‍ക്ക് ചോക്ലേറ്റിന് ഇഷ്ടക്കാര്‍ അധികമാകുന്നതിനുള്ള മറ്റൊരു കാരണം. ഇവയിലുള്ള ആന്റി ഓക്സിഡന്റുകള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും ഒപ്പം ചര്‍മം ഹൈഡ്രെറ്റ്ഡ് ആയിരിക്കാനും കൊളാജന്‍ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും. ഭാരം നിയന്ത്രിക്കുന്നതിനായി ഇതിലെ ഫൈബര്‍ കണ്ടന്റും സഹായിക്കും. വിശപ്പ് തോന്നാതെ ഭക്ഷണത്തോടുള്ള താല്‍പര്യം കുറയ്ക്കാനും
ഇവയ്ക്ക് സാധിക്കും.

ഇതൊക്കെയാണെങ്കിലും ഡാര്‍ക് ചോക്ലേറ്റിന്റെ ഈ ഗുണങ്ങളെക്കിറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ഉയരുന്നത്. ഗുണങ്ങളുണ്ടെന്ന് കരുതി ഒരുപാട് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കരുതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഡാര്‍ക്ക് ചോക്ലേറ്റില്‍ കാഡ്മിയം , ലെഡ് എന്നീ ലോഹങ്ങളുടെ ആവോളമുണ്ട്. ഇത് മണ്ണില്‍ നിന്നും കൊക്കോ ചെടികളിലൂടെ ആഗിരണം ചെയ്യപ്പെടുന്നവയാണ്. ചോക്ളേറ്റ് കഴിക്കുമ്പോള്‍ ഇത് ശരീരകോശങ്ങളില്‍ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദോഷകരമാകുകയും ചെയ്യും. ലോഹാംശം വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ഒരളവുവരെ ശരീരം പുറന്തള്ളുമെങ്കിലും കൂടുതലായാല്‍ അവ കോശങ്ങളില്‍ അടിഞ്ഞുകൂടും. അതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റ് കുറഞ്ഞ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

എല്ലയിപ്പോഴും ഭക്ഷണശേഷം ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്ന ശീലം അവസാനിപ്പിക്കുക. പകരം ആഴ്ചയില്‍ രണ്ടുനേരം എന്ന രീതിയില്‍ കഴിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.