കാട്ടിലെ രാജാവാണ് സിംഹം. പൊതുവേ നമുക്ക് കാട്ടിലെ ഏതു മൃഗത്തെ കണ്ടാലും പേടിയുമാണ്. അത് വലിപ്പം കൊണ്ട് മാത്രമല്ല വന്യമൃഗങ്ങളോടുള്ള മനുഷ്യന്റെ ഉള്ളിലെ ഭയം ആണ് അതിന് കാരണം. മനുഷ്യനോട് വേഗത്തിൽ ഇണങ്ങുന്ന മൃഗങ്ങളാണ് പട്ടിയും പൂച്ചയുമൊക്കെ. അതിനാൽ തന്നെ മിക്ക വീടുകളിലും മനുഷ്യര്‍ക്ക് ഓമനിക്കാന്‍ ഇവ രണ്ടും ഉണ്ടാവും. പട്ടിക്കും പൂച്ചക്കും പകരം ഒരു സിംഹം ആണെങ്കിലോ? സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?
ഇപ്പോഴിതാ സിംഹത്തെ മടിയിൽ ഇരുത്തി താലോലിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അവർ സിംഹത്തിന്റെ തലയിൽ തലോടുകയും സിംഹത്തിന്റെ നെറുകയിൽ ചുംബിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സിംഹവും യുവതിയുടെ പരിപാലനത്തിൽ ആഹ്ലാദിച്ച് ഇരിക്കുന്നത് കാണാം.
ആദ്യം ഒരു സിംഹത്തിനെ ആണ് താലോലിക്കുന്നത്. അല്പസമയത്തിനുശേഷം മറ്റൊരു സിംഹം കൂടി പെൺകുട്ടിയുടെ മടിയിൽ വന്നിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അതേ സമയം യുവതി സിംഹത്തിലെ നെറുകയിൽ തലോടുമ്പോൾ സിംഹം വാ പൊളിച്ച് ഗർജിക്കുന്നതും കേൾക്കാം.
വളരെ പെട്ടെന്നാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഇത്രയ്ക്കും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. സിംഹം വേറെ മൂഡിലാ എന്നാണ് മറ്റു ചില വിരതന്മാരും കമന്റ് ഇട്ടത്. എന്തായാലും സിംഹത്തെ കാണുമ്പോൾ തന്നെ മുട്ടിടിക്കുന്ന നമ്മുക്ക് ഇതൊരു കൗതുകകരമായ കാഴ്ച തന്നെയാണ്.