Movie News

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ധനുഷിന്റെ റഡാറില്‍ ; താരത്തിന്റെ അമ്പത്തിനാലാം സിനിമ ചിദംബരം ചെയ്യും

വിജയ് അടക്കമുള്ള വന്‍കിട താരങ്ങളുടെ തമിഴ്‌സിനിമകള്‍ സാധാരണഗതിയില്‍ കേരളത്തില്‍ വന്‍ ഹിറ്റാകാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ തമിഴ്‌നാട്ടില്‍ വമ്പന്‍ കളക്ഷന്‍ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. കളക്ഷന്‍ 100 കോടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ ബോക്‌സോഫീസിലും വന്‍ ചലനമുണ്ടാക്കി മുന്നേറുകയാണ്. സിനിമയുടെ സംവിധായകന്‍ ചിദംബരത്തെ തേടി തമിഴ്‌നാട്ടിലെ നടീനടന്മാരുടേയും സംവിധായകരുടേയും കോള്‍ എത്തുന്നുണ്ട്.

കമല്‍ഹാസന്‍, വിക്രം, സിദ്ധാര്‍ത്ഥ എന്നിവര്‍ക്കിടയിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സും ചിദംബരവും സംസാരവിഷയമായി മാറിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ ഏവരും ആഗ്രഹിക്കുന്ന സംവിധായകന്‍ ധനുഷിനെ നായകനാക്കി ഉടന്‍ സിനിമ സംവിധാനം ചെയ്യും. ചിദംബരത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ധനുഷിന് താല്‍പ്പര്യമുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. മിക്കവാറും ധനുഷിന്റെ അമ്പത്തേഴാം ചിത്രം ചിദംബരം ചെയ്‌തേക്കും. അവസാനമായി ധനുഷിന്റെ പുറത്തുവന്ന സിനിമ ക്യാപ്റ്റന്‍ മില്ലറാണ്. താരം സ്വന്തം സംവിധാനത്തില്‍ ‘രായന്‍’ എന്ന സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയുമാണ്. ധനുഷും എസ്.ജെ. സൂര്യയും പ്രകാശ്‌രാജുമെല്ലാം ഒന്നിക്കുന്ന സിനിമയാണ് ഇത്.

അതേസമയം ധനുഷിന് ഈ വര്‍ഷം തിരക്കോട് തിരക്കാണ്. ഇതിനൊപ്പം ശേഖര്‍ കമ്മൂലയുടെ സിനിമയും ധനുഷ് ചെയ്യുന്നുണ്ട്. നാഗാര്‍ജ്ജുനയും രശ്മികാ മന്ദാനയുമാണ് മറ്റു രണ്ടു പ്രധാന താരങ്ങള്‍ ‘തേരെ ഇഷ്‌ക്ക് മേം’ എന്ന ഹിന്ദിസിനിമയിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ആനന്ദ എല്‍ റായിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇതിനൊപ്പം ധനുഷ് പൂര്‍ണ്ണ സംവിധായകനായി വരുന്ന ‘നിലവുക്ക് എന്‍മേല്‍ എന്നാടി കോപം’ എന്ന സിനിമയും വരാനുണ്ട്. മാത്യൂ തോമസും പ്രിയ പ്രകാശ് വാര്യര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.