കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല. ആരോഗ്യത്തിന് മാത്രമല്ല മുടി കൊഴിച്ചിലും അകാല നരയുമൊക്കെ തടയുന്നതിനും കറിവേപ്പില നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഒരാഴ്ച കറിവേപ്പില വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ അത് ഏതൊക്കെ കേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം.
കറിവേപ്പില എണ്ണ – കറിവേപ്പില അരച്ചാണ് എണ്ണ കാച്ചേണ്ടത്. ഒരു പിടി കറിവേപ്പില ആദ്യം നല്ലതു പോലെ അരച്ചെടുക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരച്ച് വെച്ചിരിയ്ക്കുന്ന കറിവേപ്പിലയുടെ നീര് ഒഴിക്കുക. ഇതിലെ വെള്ളമെല്ലാം പുറത്തേക്ക് തെറിയ്ക്കും. ഈ സമയം നല്ലതു പോലെ ഇളക്കിക്കൊടുക്കുക. അല്‍പസമയത്തിനു ശേഷം കറിവേപ്പിലയില്‍ ഉള്ള കരടെല്ലാം എണ്ണയില്‍ അടിയുന്നു. പിന്നീട് വാങ്ങി വെച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.
കറിവേപ്പില അരച്ച് പുരട്ടാം – തലയില്‍ നല്ലതു പോലെ കറിവേപ്പില അരച്ച് പുരട്ടാം. ഇത് മുടിയ്ക്ക് തിളക്കവും നല്ല കറുത്തിരുണ്ട നീളമുള്ള മുടി ഉണ്ടാവാന്‍ സഹായിക്കുകയും ചെയ്യുന്നു. കറിവേപ്പില അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കേശസംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില.
മുടി കൊഴിച്ചില്‍ – മുടി കൊഴിച്ചില്‍ പല വിധത്തില്‍ നമ്മളെ അലട്ടുന്ന പ്രതിസന്ധിയാണ്. അതിനെല്ലാം പരിഹാരം കാണുന്നതിനും മുടി കൊഴിച്ചില്‍ മാറ്റുന്നതിനും സഹായിക്കുന്നു കറിവേപ്പില എണ്ണ. മുടി കൊഴിച്ചില്‍ കുറയ്ക്കുന്ന കാര്യത്തിലും കറിവേപ്പില മുന്നില്‍ തന്നെയാണ്. രണ്ടോ മൂന്നോ കറിവേപ്പില അല്‍പം പാലില്‍ മിക്സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. സ്ഥിരമായി ഒരാഴ്ച ഉപയോഗിച്ച് നോക്കൂ. ഇത് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അകാല നര – അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില. ഇത് സ്ഥിരമായി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് അകാലനരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി ഒരുപാട് ഉണ്ടായിട്ടെന്താ കാര്യം. എല്ലാം നരച്ച മുടിയാണെങ്കില്‍ പിന്നെ പറയേണ്ട. അതുകൊണ്ട് തന്നെ അകാല നരയെ പ്രതിരോധിയ്ക്കാന്‍ കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേച്ചാല്‍ മതിയെന്ന് സാരം. ഇത് എല്ലാ വിധത്തിലും മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ഏത് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
പുതിയ മുടി – കഷണ്ടിയുള്ളവര്‍ക്കും പലപ്പോഴും മുടി കൊഴിയുന്നത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില എണ്ണ. പുതിയ മുടി കിളിര്‍ക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മുടിയ്ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും കറിവേപ്പില പരിഹരിയ്ക്കുന്നു. കഷണ്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. പുതിയ മുടി കിളിര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മുടി വളരാന്‍ – മുടി വളരുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില. കറിവേപ്പിലയിട്ട എണ്ണ സ്ഥിരമായി ഒരാഴ്ച മിക്‌സ് ചെയ്ത് തേക്കുക. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. കറിവേപ്പില അരച്ച് പേസ്റ്റാക്കി തൈരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് മുടി വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു. മുടി വളരും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എല്ലാ വിധത്തിലും കറുത്ത മുടിയിഴകള്‍ക്ക് സഹായിക്കുന്നു കറിവേപ്പില എണ്ണ.
മുടിയുടെ വേരുകള്‍ക്ക് ബലം – മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നത്. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും കറിവേപ്പില മുന്നില്‍ തന്നെയാണ്. കെമിക്കല്‍ ട്രീറ്റ്മെന്റും ഷാമ്പൂവിന്റെ അമിത ഉപയോഗവും എല്ലാം മുടിയുടെ വേരിന്റെ ബലത്തെ കാര്യമായി തന്നെ ബാധിയ്ക്കും. എന്നാല്‍ കറിവേപ്പില പേസ്റ്റാക്കി തലയില്‍ തേയ്ക്കുന്നത് മുടിയുടെ വേരിന് ബലം നല്‍കുന്നു