Oddly News

സ്ത്രീകളെ കെട്ടിപ്പിടിക്കാം, മടിയില്‍ ഉറങ്ങാം, പക്ഷേ ലൈംഗികത പറ്റില്ല; ജപ്പാനിലെ ‘കഡില്‍ കഫേകള്‍’

വൈകാരിക സഹവാസവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തില്‍ അപരിചിതരെ നോക്കാനും കെട്ടിപ്പിടിക്കാനും മടിയില്‍ കിടക്കാനും അസാധാരണ അനുഭവം യുവാക്കള്‍ക്ക് നല്‍കി ജപ്പാനിലെ ‘കഡില്‍ കഫേകള്‍’. ലൈംഗികബന്ധത്തില്‍ താല്‍പ്പര്യമില്ലാത്തവരോ വിമുഖതയോ ഉള്ളവരെ വൈകാരികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തില്‍ പണം നല്‍കി സുന്ദരിമാരുമായുള്ള ഏതാനും സമയം നല്‍കുന്ന സഹവാസമാണ് പരിപാടി. ഇതിലേക്ക് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരായി എത്തുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് അപരിചിതരുമായി ചാറ്റ് ചെയ്യാനും ആലിംഗനം ചെയ്യാനും പണം നല്‍കാം. ആളുകള്‍ അടുപ്പമുള്ള വൈകാരിക ബന്ധങ്ങളില്‍ നിന്ന് പിന്തിരിയുന്നു എന്ന സാധ്യത മുതലാക്കുന്നത് ലക്ഷ്യമിട്ടാണ് കഡില്‍കഫേകള്‍ക്ക് സാധ്യത തെളിഞ്ഞത്. രാജ്യത്തിന്റെ കര്‍ശനമായ സാമൂഹിക മാനദണ്ഡങ്ങളെ തുടര്‍ന്ന് ജപ്പാനിലെ യുവാക്കള്‍ ഏകാന്തപഥികന്മാരാകുന്നു എന്ന കണ്ടെത്തലാണ് കഡില്‍ കഫേകള്‍ക്ക് പിന്നില്‍. 16-നും 24-നും ഇടയില്‍ പ്രായമുള്ള 45 ശതമാനം സ്ത്രീകളും 25 ശതമാനം പുരുഷന്മാരും ലൈംഗിക ബന്ധത്തില്‍ താല്‍പ്പര്യമില്ലാത്തവരോ വിമുഖതയുള്ളവരോ ആണെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.

2022-ലെ കാബിനറ്റ് ഓഫീസ് സര്‍വേയില്‍ മുപ്പതുകാരായ ജാപ്പന്‍ യുവജനങ്ങളില്‍ നാലിലൊന്ന് പേര്‍ക്കും വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് വെളിപ്പെടുത്തി. ഒറ്റയ്ക്ക് താമസിക്കുന്നതും രാജ്യത്ത് സാധാരണ കാര്യം പോലെയായി കഴിഞ്ഞു. എല്ലാ വീടുകളിലും 34 ശതമാനം അവിവാഹിതരാണ്. ജപ്പാന്‍ ടുഡേ പറയുന്നതനുസരിച്ച്, കഫേയിലെ 20 മിനിറ്റ് ഉറക്കത്തിന് 3,000 യെന്‍ (19 ഡോളര്‍) ചിലവാകും, അതേസമയം 10 മണിക്കൂര്‍ രാത്രി മുഴുവന്‍ 50,000 യെന്‍ (320 ഡോളര്‍) ആണ്. അധികമായി 1,000 യെന്‍ (6 ഡോളര്‍) നല്‍കിയാല്‍, ഉപഭോക്താക്കള്‍ക്ക് പരിചാരികയുടെ മടിയില്‍ തല ചായ്ക്കുകയോ അവളോടൊപ്പം മൂന്ന് മിനിറ്റ് ആലിംഗനം ചെയ്യുകയോ ചെയ്യാം.

അതേ ഫീസ് അവളുടെ കണ്ണുകളിലേക്ക് ഒരു മിനിറ്റ് നോക്കാനോ പുറകില്‍ ആശ്വാസകരമായ ഒരു തട്ടാനോ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ‘ഒരാളോടൊപ്പം ഉറങ്ങാനുള്ള ലളിതവും എന്നാല്‍ സുഖപ്രദവുമായ മാര്‍ഗ്ഗ’ മാണ് ലക്ഷ്യമിടുന്നതെന്ന് കഫേ പറയുന്നു. അതേസമയം സ്ത്രീ ജീവനക്കാരുമായി ലൈംഗികത അനുവദിക്കില്ല. സ്ത്രീ ജീവനക്കാരെ സംരക്ഷിക്കാന്‍ കര്‍ശനമായ നിയമങ്ങളുണ്ട്, അവരുടെ മുടിയില്‍ തൊടുന്നതിനോ അതിരുകള്‍ കടക്കുന്നലിനോ വിലക്കുകള്‍ ഉണ്ട്.

സമീപ വര്‍ഷങ്ങളില്‍, വൈകാരിക പിന്തുണ വാഗ്ദാനം ചെയ്യുന്ന അതുല്യമായ ബിസിനസ്സുകള്‍ ജപ്പാനില്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്നുണ്ട്. 2023-ന്റെ അവസാനത്തില്‍, നഗോയയിലെ ഷാച്ചിഹോകോ-യാ റെസ്റ്റോറന്റ് അതിന്റെ ‘സ്ലാപ്പ് സര്‍വീസ്’ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടി. 300 യെന്‍ (2 ഡോളര്‍) നല്‍കിയാല്‍ അവിടെ കിമോണോ ധരിച്ച വനിതാസ്റ്റാഫ് ഉപഭോക്താക്കളെ അടിക്കും. ടോക്കിയോയിലെ മോറി ഓച്ചി കഫേ, ഫോറസ്റ്റ്-തീം അലങ്കാരങ്ങളോടെ, അശുഭാപ്തിവിശ്വാസികള്‍ക്ക് മാത്രമായി സേവനം നല്‍കുന്നു.