നമ്മുടെ ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്. വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. കുക്കുമ്പര്‍ പ്രധാനമായും സാലഡിലാണ് നാം ഉപയോഗിയ്ക്കാറ്. ജ്യൂസ് പൊതുവേ ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ദിവസവും 1 ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ട് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും.
തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം – കുക്കുമ്പര്‍ ജ്യൂസില്‍ ഫിസെറ്റിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനു സഹായിക്കും. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.
ശരീരത്തില്‍ ജലാംശം – ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ആരോഗ്യം നല്‍കാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത്. ഇതു വഴി പെട്ടെന്നു തന്നെ ജലം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടുന്നു.വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യുസിനു കഴിയും കഴിയും. ഇത് ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാനും ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.
കുക്കുമ്പറിലെ ഫൈറ്റോകെമിക്കലുകള്‍ – വായിലെ ചീത്ത ബാക്ടീരിയയാണ് വായനാറ്റത്തിനു കാരണമാകുന്നത്. കുക്കുമ്പറിലെ ഫൈറ്റോകെമിക്കലുകള്‍ ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. ഇതിലെ സിലിക്കോണ്‍, സള്‍ഫര്‍ എന്നിവ മുടി വളര്‍ച്ചയ്ക്കു സഹായിക്കും.
ശരീരത്തിന് പ്രതിരോധ ശേഷി – ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ടോക്സിനുകള്‍ ലിവര്‍, കിഡ്നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.
കിഡ്നി – ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ കുക്കുമ്പര്‍ ഇട്ട വെള്ളത്തിനു സാധിയ്ക്കും. ഇത് ഗൗട്ട് പോലുള്ള രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. ക്രിയാറ്റിനിന്‍, യൂറിക് ആസിഡ് പോലുള്ളവ കിഡ്നിയില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ട് കിഡ്നി ആരോഗ്യത്തിനും ഇത് നല്ലതാണ്.
ചര്‍മത്തിളക്കം – കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കും.
ചീത്ത കൊളസ്ട്രോള്‍ – ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കും. ഇത് ബിപി, ഹൃദയപ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും.
മസിലുകള്‍ക്ക് – ധാരാളം സിലിക്ക കുക്കുമ്പര്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തു നല്‍കുന്നു. പ്രത്യേകിച്ചും വ്യായാമങ്ങള്‍ക്കു ശേഷം ഇതു കുടിയ്ക്കുന്നത് നല്ലതാണ്.
ക്യാന്‍സര്‍ – കുക്കുമ്പര്‍ ജ്യൂസ് ക്യാന്‍സര്‍ കോശങ്ങളുടെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു .പൈനോറെസിനോള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
തടി കുറയ്ക്കാന്‍ – കലോറി തീരെയില്ലാത്ത ഇത് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനു സഹായിക്കുന്നു – ഈ കുക്കുമ്പര്‍ ജ്യൂസ് കണക്ടീവ് ടിഷ്യൂവിനെ കൂടുതല്‍ ബലമുള്ളതാക്കും. ഇതുവഴി എല്ലുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ രൂപപ്പെടുന്ന സിലിക്കയാണ് ഈ ഗുണം നല്‍കുന്നത്. കാല്‍സ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായിക്കുന്നു.
ഹൈ ബിപി – ഇതിലെ പൊട്ടാസ്യം ഹൈ ബിപി കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്. കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് ബിപി പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.
വയറിന്റെ ആരോഗ്യത്തിന് – ഇതിലെ ലിഗന്‍സ് എന്ന വസ്തുവും നാരുകളുമെല്ലാം വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതുവഴി നല്ല ശോധനയും ഫലമാണ്. ദഹനം മെച്ചപ്പെടുന്നതു വഴി ശരീരത്തിന്റെ അമിത വണ്ണവും കുറയ്ക്കാം.
വൈറ്റമിന്‍ – കുക്കുമ്പര്‍ ജ്യൂസില്‍ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തെ സംരക്ഷിയ്ക്കുന്നു.
ഇലക്ട്രോലൈറ്റും – ജലംശത്തെകൂടാതെ ഈ പച്ചക്കറിയില്‍ ധാരാളം ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു . ഇത് ബോഡി സെല്ലുകളെ മോയിസ്ചര്‍ ആക്കുകയും ശരീരത്തിലെ ഫ്‌ലുയിഡ് ലെവല്‍ ബാലന്‍സ് ചെയ്യുകയും ചെയ്യുന്നു.