ജലജീവികളിലെ അക്രമകാരികളിൽ മുൻപന്തിയിലാണ് മുതലകൾ. ഇവയുടെ കയ്യിൽ കിട്ടിയാൽ പിന്നെ രക്ഷപെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഈ ധാരണകള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മുതലയെ അതിവിദഗ്ധമായി നേരിടുന്ന ഒരു നായയുടെ ദൃശ്യങ്ങളാണിത്.
നായയും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആരാണ് വിജയിക്കുക എന്ന് തോന്നുമെങ്കിലും നായയുടെ ശക്തമായ പോരാട്ടം മുതലയെ കീഴ്പ്പെടുത്തി എന്ന് തന്നെ പറയാം.
@sarcasmcgag എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നദിക്കരയിൽ ഒരു നായയും മുതലയും പരസ്പരം പോരാടുന്നതാണ് കാണുന്നത്. എന്നാൽ നായ മുതലയെ മറികടക്കുകയും അതിനെ കീഴടക്കുകയും ചെയ്യുന്നു. ശക്തമായ താടിയെല്ലുകൾ ഉണ്ടായിരുന്നിട്ടും, മുതല നായയുടെ കടിയിൽ അമർന്നുപോകുന്നു.
വൈറലായ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ആയിരകണക്കിന് ലൈക്കുകൾ നേടിയെടുക്കുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി രംഗത്തെത്തിയത്.