ഫിഫ ക്ലബ് ലോകകപ്പില്‍ ജൂണില്‍ പന്തുരുളാനിരിക്കെ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തമാണ് അനിശ്ചിതമായി തുടരുന്നത്. 2025 ജൂണില്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മികച്ച ക്ലബ്ബുകള്‍ ആധിപത്യത്തിനായുള്ള പോരാട്ടം നടത്തുമ്പോള്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ടീമിന് യോഗ്യത നേടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പങ്കെടുക്കുന്ന ചെല്‍സിയിലേക്കോ എംഎല്‍എസില്‍ നിന്നും പങ്കെടുക്കുന്ന ഇന്റര്‍മിയാമിയിലേക്കോ ഹൃസ്വകാല വായ്പ്പയില്‍ ചേക്കേറാനുള്ള സാധ്യത ആരായുകയാണ് താരമെന്നാണ് ഏറ്റവും പുതിയ വിവരം.
പ്രീമിയര്‍ ലീഗിനെ പ്രതിനിധീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് ഒരു ഹ്രസ്വകാല നീക്കം നടത്താം. ജൂണ്‍ 14 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നടക്കുന്ന വിപുലീകരിച്ച ഫിഫ ക്ലബ് ലോകകപ്പില്‍ ചെല്‍സി മത്സരിക്കാനൊരുങ്ങുമ്പോള്‍, റൊണാള്‍ഡോയെ കൊണ്ടുവരാന്‍ ക്ലബ് ഒരു ഹ്രസ്വകാല കരാര്‍ പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്ന കിംവദന്തികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
നിലവില്‍ സൗദി പ്രോ ലീഗ് ടീമായ അല്‍-നാസറിന് വേണ്ടി കളിക്കുന്ന 40 കാരനായ പോര്‍ച്ചുഗീസ് ഐക്കണ്‍ ഒരു കരാര്‍ ഉണ്ടാക്കിയാല്‍ സാങ്കേതികമായി ഹ്രസ്വകാലത്തേക്ക് ലഭ്യമാകും. ചെല്‍സി, ഫ്‌ലെമെംഗോ, ഇഎസ് ടുണിസ് എന്നിവരോടൊപ്പം ഗ്രൂപ്പ് ഡിയിലാണ്. ജൂണ്‍ 16 ന് ആദ്യ മത്സരത്തില്‍ കളിക്കാനിരിക്കെ ക്ലബ്ബിന് ഇപ്പോഴും വിശ്വസനീയമായ നമ്പര്‍ ഒമ്പതാം നമ്പറില്‍ കളിക്കുന്ന കളിക്കാരനെ കിട്ടിയിട്ടില്ല. ഇത് റൊണാള്‍ഡോയിലേക്ക് തിരിയുന്നതിലേക്ക് ടീമിനെ നയിച്ചേക്കാം. പക്ഷേ മിക്ക പണ്ഡിറ്റുകളും ഇതിനെ എതിര്‍ക്കുന്നു.
നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നാസറുമായി കരാറില്‍ തുടരുകയാണ്. അവിടെ അദ്ദേഹം സൗദി പ്രോ ലീഗില്‍ പതിവായി സ്‌കോര്‍ ചെയ്യുന്നത് തുടരുകയാണ്. ചെല്‍സിയല്ലെങ്കില്‍ പിന്നെ താരത്തിന്റെ സാധ്യത മെസ്സി കളിക്കുന്ന അമേരിക്കന്‍ മേജര്‍ലീഗ് സോക്കറാണ്. മെസ്സി കളിക്കുന്ന ഇന്റര്‍മിയാമിയ്്ക്ക് താരത്തെ ഹൃസ്വകാല കരാറില്‍ ഉള്‍പ്പെടുത്താനാകും. അങ്ങിനെ വന്നാല്‍ അവിടെ താരം മെസ്സിയുമായി ഒന്നിക്കും. എട്ടു തവണ ബാലന്‍ ഡി ഓര്‍ വാങ്ങിയ മെസ്സി അവര്‍ക്കൊപ്പം ക്ലബ്ബ് ലോകകപ്പില്‍ കളിക്കാനെത്തും.
.ടോക്ക്സ്പോര്‍ട്ട് അനുസരിച്ച്, അല്‍-നാസറിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്ലബ്ബ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന എംഎല്‍എസ് ടീമുമായി ഒരു ഹ്രസ്വകാല കരാറിന് റൊണാള്‍ഡോ തയ്യാറായിരുന്നു. എന്നാല്‍ ഔദ്യോഗിക ഓഫറുകളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന് അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ പോര്‍ച്ചുഗീസ് ഐക്കണ്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക സൗകര്യമുണ്ട്. അടുത്തിടെ, റൊണാള്‍ഡോ മറ്റൊരു സൗദി ക്ലബ്ബും അല്‍-നാസറിന്റെ എതിരാളിയുമായ അല്‍-ഹിലാലില്‍ ചേരുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അല്‍-ഹിലാലിന്റെ ചീഫ് എക്സിക്യൂട്ടീവ് എസ്റ്റീവ് കാല്‍സാഡ തള്ളി.