ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്നത് (സിഒപിഡി) ഗുരുതരമായ രോഗാവസ്ഥയാണ് . ഇത് ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കും.
ഈ രോഗം ശരീരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി ബാധിതരായ നാലില്‍ ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നു. ഇത് മൂലം ഭക്ഷണത്തിന്റെ അളവിലും വ്യതിയാനം വരുത്തേണ്ടിയും വരുന്നു . വാഷിയിലെ ഫോര്‍ട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ ഡയറക്ടര്‍ ഡോ. പ്രശാന്ത് ഛജെദ് പറയുന്നതനുസരിച്ച്, സാധാരണ ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) ഉള്ള വ്യക്തികള്‍ക്ക് പോലും ഭാരം കുറയാന്‍ ഇടയുണ്ട് .
എന്താണ് സിഒപിഡിക്ക് കാരണമാകുന്നത്?
ദോഷകരമായ പുക, അല്ലെങ്കില്‍ രാസവസ്തുക്കള്‍ എന്നിവയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതാണ് സിഒപിഡിക്ക് കാരണമെന്ന് ഡോ ഛജെദ് പറയുന്നു. ഇത് സാധാരണയായി പുകവലിക്കാരെ ബാധിക്കുന്നു. ഭാരവും പേശികളുടെ നഷ്ടവും സിഒപിഡിയിലെ പ്രതികൂല ഫലങ്ങളുടെ സൂചകങ്ങളാണ്.
അമിത വണ്ണം കുറയുമ്പോള്‍ എന്ത് സംഭവിക്കും?
ശരീരഭാരം കുറയുന്നത് രോഗിയുടെ ശരീരത്തില്‍ ഇനിപ്പറയുന്ന സ്വാധീനം ചെലുത്തുമെന്ന് ഡോക്ടര്‍ പറയുന്നു:
- കാഷെക്‌സിയ: ഭാരം 5 ശതമാനം കുറയുമ്പോള്‍, പേശികളുടെ ബലഹീനത, ക്ഷീണം, അനോറെക്‌സിയ, ഉയര്‍ന്ന കോശജ്വലന മാര്‍ക്കറുകള്‍ തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കാഷെക്‌സിയയും ഉണ്ടാകുന്നു.
- സാര്‍കോപീനിയ: സിഒപിഡിയുടെ ഏകദേശം രണ്ടോ നാലോ രോഗികളെ സാര്‍കോപീനിയ ബാധിക്കുന്നു. ഇത് പേശികളുടെ ശക്തി കുറയ്ക്കുന്നു . പോഷകാഹാരക്കുറവ് കൂടിച്ചേര്‍ന്നാല്‍ അത് മരണസാധ്യത ഉയര്‍ത്തുന്നു. സാര്‍കോപീനിയ വ്യായാമ ശേഷി, പേശികളുടെ ശക്തി, നടത്ത വേഗത, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറയ്ക്കുന്നു. ഇത് മോശം ജീവിത നിലവാരത്തിലേക്ക് നയിക്കുന്നു.
- ഓസ്റ്റിയോപൊറോസിസ്: COPD രോഗികള്‍ക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ വ്യാപനം 5 മുതല്‍ 60 ശതമാനം വരെയാണ്.
ഭക്ഷണക്രമത്തിന്റെയും പോഷകാഹാരത്തിന്റെയും പങ്ക്
ഡോക്ടറുടെ അഭിപ്രായത്തില്‍, മോശം ഗുണനിലവാരമുള്ള ഭക്ഷണക്രമവും പോഷകങ്ങളുടെ കുറവും സിഒപിഡി രോഗികളില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ വഷളാക്കുന്നതിന് കാരണമാകുന്നു . ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നതിനും കോശജ്വലന മാര്‍ക്കറുകള്‍ കുറയ്ക്കുന്നതിനും, ഊര്‍ജത്തിന്റെയും പ്രോട്ടീന്റെയും കുറവുകള്‍ പരിഹരിക്കാന്‍ ഓറല്‍ ന്യൂട്രീഷ്യന്‍ സപ്ലിമെന്റുകള്‍ (ONS) സഹിതം ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തേക്കാം. ഇത് പോഷകാഹാര നിലയും പ്രവര്‍ത്തന ശേഷിയും വര്‍ദ്ധിപ്പിക്കും.
COPD ശരീരഭാരം കുറയ്ക്കല്‍: കൂടുതല്‍ അവബോധം ആവശ്യമാണ്. സിഒപിഡി ബാധിതരായ പല രോഗികളും ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ഡോക്ടറില്‍ നിന്ന് ഉപദേശം തേടാറില്ല. ഒരുപക്ഷേ അത് അവരുടെ ആരോഗ്യസ്ഥിതിയുമായോ രോഗലക്ഷണങ്ങളുമായോ ബന്ധപ്പെടുത്താത്തതുകൊണ്ടാകാം. കണ്‍സള്‍ട്ടേഷനുകളില്‍ രോഗികള്‍ക്ക് പോഷകാഹാരം മുന്‍ഗണന നല്‍കുന്നില്ല . എന്നാല്‍ ഇവയെല്ലാം ശ്രദ്ധ നല്‍കേണ്ട ഘടകങ്ങളാണ്.