Movie News

ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് എതിരേ തമിഴ്‌സംഗീത സംവിധായകന്‍ സിര്‍പ്പി

നേരത്തെ, മലയാളം ബ്ലോക്ക്ബസ്റ്ററായ ‘മഞ്ഞുമ്മേല്‍ ബോയ്സ്’ സിനിമയില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന തമിഴ് ഗാനം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ സമാനഗതിയില്‍ അടുത്തിടെ മലയാളത്തില്‍ ഹിറ്റായ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയും. ജനപ്രിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ‘അഴകിയ ലൈല’ എന്ന തമിഴ്ഗാനം ഉപയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് എതിരേ അഴകിയ ലൈല പാട്ടിന്റെ സംഗീത സംവിധായകന്‍ സിര്‍പ്പി രംഗത്ത് വന്നു.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തിലെ സീക്വന്‍സിനായി ഉപയോഗിച്ചത് ‘ഉള്ളത്തൈ അള്ളിത്താ’ എന്ന സിനിമയിലെ ‘അലഗിയ ലൈല’ എന്ന വിന്റേജ് തമിഴ് ഗാനമാണ്. പാട്ടിന്റെ അവകാശം അതത് മ്യൂസിക് ലേബലില്‍ നിന്ന് മേക്കര്‍മാര്‍ വാങ്ങിയിട്ടുണ്ടെങ്കിലും, മലയാളം സിനിമയില്‍ തമിഴ് ഗാനം ഉപയോഗിക്കുന്നതിനെക്കുറിച്ച് അവര്‍ ഗാനത്തിന്റെ യഥാര്‍ത്ഥ സംഗീതസംവിധായകന്‍ സിര്‍പിയോട് ചോദിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില. നിര്‍മ്മാതാക്കളുടെ ഈ അനാദരവില്‍ എതിര്‍പ്പുമായി സിര്‍പ്പി എത്തി. സിനിമാ വികടന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം ‘അളഗിയ ലൈല’യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോകുന്നില്ലെന്നും, സംഗീതസംവിധായകന്റെ പേര് നന്ദികാര്‍ഡില്‍ കാണിക്കണമെന്നും സിര്‍പ്പി വ്യക്തമാക്കി. സിര്‍പ്പി ഇതുവരെ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കണ്ടിട്ടില്ല, ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ തന്റെ പേര് നഷ്ടമായാല്‍ നിര്‍മ്മാതാക്കളോട് ഔദ്യോഗികമായി ആവശ്യപ്പെടാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടീമിന് വക്കീല്‍ നോട്ടീസ് അയച്ച് ഇളയരാജ കോടതിയെ സമീപിച്ചിരുന്നു.