മോഷണത്തിന് പിന്നാലെ വീട്ടില്‍ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടാകുകയും നിരന്തരം ദു:സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്നതിനെ തുടര്‍ന്ന് കള്ളന്‍ മോഷ്ടിച്ച വിഗ്രഹം തിരികെ കൊണ്ടുവന്നു കൊടുത്തു. ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ പുണ്യനഗരമായ പ്രയാഗ്രാജിലെ ഒരു ക്ഷേത്രത്തില്‍ നടന്ന സംഭവത്തില്‍ തന്റെ കുറ്റസമ്മത കത്തും മാപ്പുപറച്ചിലും കള്ളന്‍ നടത്തിയിട്ടുണ്ട്.
പ്രയാഗ്രാജിലെ ട്രാന്‍സ്-ഗംഗാ പോക്കറ്റില്‍ നവാബ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രസിദ്ധമായ ഗൗഘട്ട് ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ നിന്നാണ് മോഷ്ടാവ് രാധാകൃഷ്ണന്റെ വിലയേറിയ അഷ്ടധാതു വിഗ്രഹം മോഷ്ടിച്ചത്. എന്നാല്‍ അതിന് ശേഷം തനിക്ക് സമാധാനമായി ഉണ്ണാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയായി പോയെന്നും ഭയാനകസ്വപ്നങ്ങള്‍ നിരന്തരം വേട്ടയാടുന്നെന്നും കള്ളന്‍ എഴുതിയ കത്തില്‍ പറയുന്നു. ഇതിന് പുറമേ കള്ളന്റെ ഭാര്യയ്ക്കും മകനും അസുഖം കൂടി ബാധിച്ച് ആകെ ദുരിതത്തിലായെന്നും കള്ളന്‍ പറഞ്ഞു.
മോഷ്ടാവ് കത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഗൗഘട്ട് ആശ്രമം ക്ഷേത്രത്തിലെ പൂജാരി മഹന്ത് സ്വാമി ജയറാം ദാസ് മഹാരാജ്, ക്ഷേത്രത്തില്‍ നിന്ന് രാധാകൃഷ്ണന്റെ വിലയേറിയ അഷ്ടധാതു വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കാണിച്ച് നവാബ്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 23-ന് രാത്രി. ഭാരതീയ ന്യായ് സന്‍ഹിതയുടെ ഉചിതമായ വകുപ്പുകള്‍ പ്രകാരം അജ്ഞാതരായ കള്ളന്മാര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരം ആശ്രമം റോഡിന് പുറത്ത് ഒരാള്‍ ചാക്ക് ഉപേക്ഷിച്ച് ഓടുന്നത് നാട്ടുകാര്‍ കണ്ടു. പേടിയോടെയും സംശയത്തോടെയും ചാക്ക് തുറന്നു നോക്കിയ നാട്ടുകാര്‍ മോഷ്ടിക്കപ്പെട്ട രാധാകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തി. ഉടന്‍ തന്നെ അവര്‍ ക്ഷേത്രത്തിലെ പൂജാരിയെയും പോലീസിനെയും വിവരമറിയിച്ചു. നവാബ്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മിശ്ര പറഞ്ഞു.
വിഗ്രഹങ്ങള്‍ മോഷ്ടിച്ച ദിവസം മുതല്‍ കൃത്യമായി ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയുന്നില്ലെന്നും മകനും ഭാര്യക്കും അസുഖം വന്നെന്നും മോഷ്ടാവ് കത്തില്‍ പറഞ്ഞു. ”ഞാന്‍ ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ടു മടുത്തു. നിങ്ങളുടെ ‘അമാനത്ത്’ (വിലപ്പെട്ടവ) തിരികെ നല്‍കുന്നു.” ക്ഷേത്രംപൂജാരി മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചറിയുകയും ‘ജലാഭിഷേക’ ചടങ്ങ് നടത്തുകയും ചെയ്തു.
