പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്.
- ഒരു കപ്പ് തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി വൃത്താകൃതിയില്‍ മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.
- ഒരു കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കണം. ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്കു നല്ല തിളക്കം ലഭിയ്ക്കാനും മുടിയുടെ വരള്‍ച്ച മാറാനുമെല്ലാം ഇത് നല്ലതാണ്.
- ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലതുപോലെ ഇളക്കിയ ശേഷം മുഖത്തു പുരട്ടാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.
- രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ കൂടി മിക്‌സ് ചെയ്താല്‍ ഇത് നാച്ചുറല്‍ മേയ്ക്കപ്പ് റിമൂവറായി ഉപയോഗിയ്ക്കാം.
- ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകാം. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.
- ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തെ പാടുകളെല്ലാം മാറാന്‍ ഇതു നല്ലതാണ്.
- തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്.