ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന തിനിടയില്‍ പോലീസ് ദേശീയപതാക തലതിരിച്ച് പിടിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തെരുവില്‍ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി ഇന്ത്യയുടെ വിജയാഘോഷത്തിനായി തെരുവുകളിലും റോഡുകളിലും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നായിരുന്നു സംഭവം.
ആഘോഷവുമായി നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഇറങ്ങിയതോടെ ഉത്തര്‍പ്രദേശിലെ തിരക്കേറിയ സഹാറന്‍പൂര്‍ റോഡില്‍ ഗതാഗതസ്തംഭനം അടക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് രംഗം അക്രമാസക്തമാക്കി മാറ്റി. സബ് ഇന്‍സ്പെക്ടര്‍മാരില്‍ ഒരാള്‍ ആഘോഷിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു ത്രിവര്‍ണ്ണ പതാക തട്ടിയെടുക്കുകയും നീക്കാന്‍ ശ്രമിക്കുന്നതിനിടെ തലകീഴായി പിടിക്കുകയും ചെയ്തു. പോലീസ് നടപടിക്കെതിരെ നിരവധി പേര്‍ പ്രതിഷേധിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
മിനിറ്റുകള്‍ക്കുള്ളില്‍, ജനക്കൂട്ടം എസ്‌ഐയ്ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി, തുടര്‍ന്ന് അദ്ദേഹം സ്വയം രക്ഷിക്കാന്‍ അടുത്തുള്ള പോലീസ് പോസ്റ്റിലേക്ക് നടന്നു. കാര്യങ്ങള്‍ വഷളായപ്പോള്‍, ക്രമസമാധാനപാലനത്തിനായി മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും പിന്നീട് ലാത്തിച്ചാര്‍ജ്ജിലേക്ക് നയിക്കുകയും ചെയ്തു.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നാലു വിക്കറ്റി നാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും കെ.എല്‍. രാഹുലിന്റെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ കപ്പുയര്‍ത്തുക യായിരുന്നു. ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ 252 റണ്‍സിന്റെ വിജയലക്ഷ്യം പുര്‍ത്തിയാക്കി. 12 വര്‍ഷത്തിന് ശേഷമാണ് ടീം കിരീടം നേടിയത്.