മാറിടം വലിപ്പപ്പെടുത്താന്‍ നടത്തിയ ശസ്ത്രക്രിയ വിനയായി മാറിയ യുവതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഇംപ്ലാന്റുകളില്‍ കന്നുകാലികളുടെ ഡിഎന്‍എ. സ്തനവളര്‍ച്ചാ ശസ്ത്രക്രിയയിലൂടെ ഗുരുതരമായി വൈകല്യം സംഭവിച്ചതിനെ തുടര്‍ന്ന് അവര്‍ ഇപ്പോള്‍ നീതി തേടുകയാണ്്. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയില്‍ നിന്നുള്ള ലിങ്ലിംഗ് എന്ന ചൈനീസ് സ്ത്രീയ്ക്കാണ് തിരിച്ചടി കിട്ടിയത്.
ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ക്കും തുടര്‍ ചികിത്സകള്‍ക്കുമായി ലിങ്ലിംഗ് ഏകദേശം 2.8 കോടി രൂപ (2.4 ദശലക്ഷം യുവാന്‍) ചെലവഴിച്ചു. നൂതനമായ ഒരു എന്‍ഹാന്‍സ്മെന്റ് ടെക്നിക് എന്ന് പ്രചരണം നല്‍കിയ ചികിത്സയുടെ വിവരം 2017 ല്‍ ഒരു പ്രാദേശിക ബ്യൂട്ടി സലൂണിന്റെ ഉടമയാണ് ലിങ്‌ലിംഗിനെ പരിചയപ്പെടുത്തിയത്. ഈ രീതി വികസിപ്പിച്ചെടുത്ത ഒരു ബീജിംഗിലെ ഒരു ക്ലിനിക്ക്, രോഗിയുടെ കൊളാജന്‍ വേര്‍തിരിച്ചെടുത്ത് വളര്‍ത്തിയെടുക്കുകയും പിന്നീട് സ്തനങ്ങളിലേക്ക് വീണ്ടും കുത്തിവയ്ക്കുകയും ചെയ്യുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
ലിങ്ലിംഗ്, സലൂണ്‍ ഉടമയോടൊപ്പം, നടപടിക്രമത്തിനായി എത്തുകയും ഹെഡ് സര്‍ജന്‍ ബായ് ജിന്‍, മുഴുവന്‍ ശസ്ത്രക്രിയയും ലളിതവും സുരക്ഷിതവുമാണെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി നടത്തുകയും ചെയ്തു. എന്നിരുന്നാലും, ശസ്ത്രക്രിയ കഴിഞ്ഞയുടനെ, മിസ് ലിംങ്‌ലിംഗിന് നെഞ്ചില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി, സ്തനങ്ങളില്‍ ഒരു അന്യവസ്തുവിന്റെ സംവേദനം ഉണ്ടെന്ന് പരാതിപ്പെട്ടു.
വേദനയില്‍ നിന്ന് മുക്തി നേടാന്‍, ലിങ്‌ലിംഗ് തുടര്‍ന്നുള്ള ആറ് വര്‍ഷങ്ങളില്‍ ഇംപ്ലാന്റ് ഉള്‍പ്പെടുത്തല്‍ മുതല്‍ അറ്റകുറ്റപ്പണികള്‍ വരെ ഒമ്പത് വ്യത്യസ്ത സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങള്‍ക്ക് വിധേയയാകുകയും ചെയ്തു. ഒന്നിലധികം ആശുപത്രി യാത്രകളും നടത്തിയപ്പോള്‍ മൊത്തം ചെലവ് ആകെ 2.8 കോടി രൂപയിലധികമായി. 2023 ആയപ്പോഴേക്കും, സ്തന ഇംപ്ലാന്റുകളില്‍ ചോര്‍ച്ചയും രൂപഭേദവും കണ്ടെത്തി. 2024 ല്‍, ഇംപ്ലാന്റുകള്‍ നീക്കം ചെയ്ത് പരിശോധിക്കുന്നതിനായി ഷാങ്ഹായ് ക്ലിനിക്കില്‍ പോയി പരിശോധന നടത്തിയപ്പോഴാണ് ശാരീരികമായി കേടുപാടുകള്‍ വരുത്തിയ വിദേശ കുത്തിവയ്പ്പ് വസ്തു ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ബീജിംഗ് ക്ലിനിക്കില്‍ സ്തനങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ മുന്‍ രോഗികളും അവരുടെ ഇംപ്ലാന്റുകള്‍ പരിശോധിച്ചു, അവയില്‍ ഒട്ടകങ്ങള്‍, വവ്വാലുകള്‍, ഗൊറില്ലകള്‍ എന്നിവയില്‍ നിന്നുള്ള ഡിഎന്‍എ കണ്ടെത്തി. ഇതോടെ ലിങ്‌ലിംഗ് നഷ്ടപരിഹാരം തേടാന്‍ ശ്രമിച്ചു, പക്ഷേ ഈ സമയത്ത് ക്ലിനിക്കും ബ്യൂട്ടി സലൂണും കട അടച്ചിരുന്നു. എന്നിരുന്നാലും പരാതിയില്‍ ശസ്ത്രക്രിയ നടന്ന ബീജിംഗ് ക്രിയേറ്റിംഗ് മെഡിക്കല്‍ കോസ്മെറ്റിക് ക്ലിനിക്കിന്റെ ബിസിനസ് ലൈസന്‍സ് റദ്ദാക്കി. രണ്ട് സ്ഥാപനങ്ങളും പൂട്ടിയത് നീതിക്ക് തടസ്സമായി.