പ്രാദേശികവാസികള്‍ അംഗീകരിക്കുന്നില്ലെങ്കിലും പണ്ടുമുതല്‍ ടിബറ്റിന് മേലുള്ള ചൈനയുടെ കണ്ണിനെക്കുറിച്ച് ലോകത്തിന് മുഴുവന്‍ അറിവുള്ള കാര്യമാണ്. ടിബറ്റിലുള്ളവരുടെ പൂര്‍വ്വികര്‍ ചൈനാക്കാരുമായി ബന്ധമുണ്ടെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുരാതന ഡിഎന്‍എ യിന്‌മേല്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്‍ വരെ ആധുനിക ടിബറ്റന്മാരുടെ ‘പൂര്‍വ്വികരുടെ’ ഉത്ഭവത്തിന്റെ സൂചനകള്‍ ചൈനാക്കാരുടേതു
മായി ചേര്‍ന്ന് നില്‍ക്കുന്നതായിട്ടാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സയന്‍സ് ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു.
പുരാതന ഡിഎന്‍എ വിശകലനം ചെയ്തപ്പോള്‍ ടിബറ്റന്‍ പീഠഭൂമിയില്‍ വസിക്കുന്ന ആളുകളുടെ ഉത്ഭവവും അവരുടെ പൂര്‍വ്വികര്‍ എങ്ങനെ കുടിയേറ്റം നടത്തുകയും പ്രദേശത്തെ കഠിനമായ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുകയും ചെയ്തു എന്ന വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. ടിബറ്റന്‍ പീഠഭൂമിയിലെ ജനസംഖ്യയുടെ ഉത്ഭവം മധ്യ യുനാനിലെ സ്ഥലമാകാമെന്നാണ് കണ്ടെത്തിയത്.
ടിബറ്റന്‍ പീഠഭൂമിയിലെ ജനിതക ഘടനയുടെ 80 ശതമാനവും വടക്കന്‍ ചൈനീസ് ജനസംഖ്യയില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നാണ് കണ്ടെത്തല്‍. 9,500 മുതല്‍ 4,000 വര്‍ഷം വരെ പഴക്കമുള്ളതാണ് ഇതെന്നും ബാക്കിയുള്ള 20 ശതമാനത്തിന്റെ ഉത്ഭവം അജ്ഞാതമാണ് എന്നും പഠനം പറയുന്നു. 20 ശതമാനം ഭാഗത്തെ അക്കാദമിക് സമൂഹം പലപ്പോഴും ‘പ്രേത വംശജര്‍’ എന്ന് വിളിക്കുന്നു.