കാറില്‍ നിന്നും ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ തല്ലാന്‍ ഒരു സ്ത്രീ എക്‌സ്പ്രസ് ഹൈവേയില്‍ നടുവിലായി കാര്‍ നിര്‍ത്തിയിറങ്ങി. ഫെബ്രുവരി പകുതിയോടെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ നടന്ന സംഭവത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും രക്ഷാകര്‍തൃത്വത്തെ ക്കുറിച്ച് ചൂടേറിയ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
പ്രകോപിതയായ ഷാങ് എന്ന് വിളിക്കപ്പെടുന്ന അമ്മ, തന്റെ മകനെ മര്യാദ പഠിപ്പിക്കാനുള്ള ശ്രമത്തില്‍ കാറില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു എക്സ്പ്രസ് വേയുടെ എമര്‍ജന്‍സി ലെയ്‌നില്‍ തന്റെ കാര്‍ നിര്‍ത്തുന്നത് വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടു. ഓടിപ്പോയ കുട്ടിയെ കോളറിന് പിടിച്ച് തടഞ്ഞ് അവിടെ കിട്ടിയ മരത്തിന്റെ കൊമ്പുകൊണ്ട് അടിക്കുന്ന വീഡിയോ വൈറലാകുന്നു.
ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ അമ്മ ചാട്ടയാടുമ്പോള്‍ കരയുന്നത് കേള്‍ക്കാം. ചൈനയുടെ റോഡ് സുരക്ഷാനിയമപ്രകാരം അതിവേഗ പാതയില്‍ അത്യാവശ്യമല്ലാത്ത കാരണങ്ങളാല്‍ എമര്‍ജന്‍സി ലെയിന്‍ ഉപയോഗിക്കു ന്നതിന് 200 യുവാന്‍ വരെ പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്ന് ഒമ്പത് പോയിന്റ് നഷ്ടമാകാനും കാരണമാകുന്നതാണ്.
സ്വന്തം മക്കളെ അച്ചടക്കം പഠിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഗാര്‍ഹിക നിയമങ്ങള്‍ അനുശാസിക്കുന്നതായി അമ്മ പിന്നീട് പറഞ്ഞു. ”വാക്കാലുള്ള വിദ്യാഭ്യാസം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഞാന്‍ കണ്ടെത്തി. സുരക്ഷിതമായി വാഹന മോടിക്കാനുള്ള എന്റെ കഴിവിനെ അവന്റെ പ്രവൃത്തികള്‍ ബാധിച്ചുകൊണ്ടേ യിരിക്കുകയാണ്. ഫ്രീവേയില്‍ കാര്‍ നിര്‍ത്തിയതിന് പിഴ ചുമത്തുമെന്ന് എനിക്കറിയാ മായിരുന്നു. പക്ഷെ എനിക്ക് അവനെ കൂടുതല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് എനിക്ക് അവനെ ഉടന്‍ ഒരു പാഠം പഠിപ്പിക്കണം.” ഷാങ് ന്യായീകരിച്ചു.