Oddly News

കാമുകിയെ സിമെന്റ് മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന ! ‘എന്റെ പ്രണയത്തിന് സിമന്റിന്റെ ഉറപ്പ്’ !

പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയുമൊക്കെ പ്രതീകമാണ് വിവാഹമോതിരം. പലരും അത് ഏറ്റവും വിലക്കൂടിയതാകാന്‍ ശ്രദ്ധിക്കുകയും ചെയ്യുമ്പോള്‍ ചൈനയിലെ ഒരു കാമുകന്‍ തന്റെ കാമുകിയ്ക്ക് നല്‍കിയതാകട്ടെ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച മോതിരം. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 36 കാരനായ യാവോ ഗുയോവാണ് വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന നടത്തിയത്.

അതുല്യ സൃഷ്ടിയായ സിമന്റ് മോതിരം ഉപയോഗിച്ചായിരുന്നു തന്റെ പങ്കാളിയോട് ഗുയോ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്ബോയില്‍ പങ്കുവെച്ച വീഡിയോയില്‍ ”100 വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പ്രണയം ക്ഷയിക്കുകയോ ജീര്‍ണ്ണിക്കുകയോ ചെയ്യില്ലെന്ന് ഈ മോതിരം സൂചിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെ വാട്ടര്‍പ്രൂഫിംഗ് ഗുണനിലവാരവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്ന ഒരു നാനോ സിലിക്കണ്‍ അയോണ്‍ മെറ്റീരിയലിന്റെ കണ്ടുപിടുത്തം നടത്തിയതില്‍ പ്രശസ്തനായ ആളാണ്. കണ്ടുപിടുത്തം 2022 ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

തന്റെ കണ്ടുപിടുത്തത്തിന് 2016-ല്‍ സിന്‍ഹുവ ക്വിഹാങ് സ്‌കോളര്‍ഷിപ്പ് ഗോള്‍ഡ് അവാര്‍ഡ് മിസ്റ്റര്‍ ഗുവോയ് നേടി. അവാര്‍ഡ് ദാന ചടങ്ങിലാണ് അദ്ദേഹം തന്റെ കാമുകിയോട്, ഇപ്പോള്‍ ഭാര്യയോട്, താന്‍ ഉണ്ടാക്കിയ ഒരു സിമന്റ് മോതിരം കൊണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

2017-ല്‍, മിസ്റ്റര്‍ ഗുവോ സിമന്റ് വാട്ടര്‍പ്രൂഫിംഗ് മെറ്റീരിയലുകളുടെ കണ്ടുപിടുത്തത്തിലും പ്രയോഗത്തിലും വൈദഗ്ദ്ധ്യം കാട്ടിയ തന്റെ ഗാര്‍ഡെക്‌സ് എന്ന കമ്പനി സ്ഥാപിച്ചിരുന്നു. ബെയ്ജിംഗ് 2022 വിന്റര്‍ ഒളിമ്പിക്സിനായി നിര്‍മ്മിച്ച ഐസ് റിബണ്‍ എന്നറിയപ്പെടുന്ന നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് ഓവലില്‍ അദ്ദേഹത്തിന്റെ ഉല്‍പ്പന്നം ഉപയോഗിച്ചിരുന്നു.