Oddly News

‘മേഡ് ഇന്‍ ചൈന’ ഏഷ്യയിലെ ഉയരംകൂടിയ വെള്ളച്ചാട്ടം പൈപ്പിട്ട്; ചൈനയുടെ കള്ളി പൊളിച്ച് ടൂറിസ്റ്റ്- വീഡിയോ

‘മേയ്ഡ് ഇന്‍ ചൈന’ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യാക്കാരുടെ മുഖം നോക്കിയാല്‍ മതി സാധനം എത്രമാത്രം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാക്കാന്‍. ഇതാ ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ഇതുവരെ ആകര്‍ഷിച്ചിരുന്ന ചൈനയിലെ ഒരു ഐക്കണിക്ക് വെള്ളച്ചാട്ടം തന്നെ ചൈനയുടെ ഡ്യൂപ്ലിക്കേറ്റിന്റെ ഉദാഹരണായി കണ്ടെത്തി. ചൈനയിലെ യുണ്ടായ് പര്‍വതത്തില്‍ കാണപ്പെടുന്ന ലോകത്തുടനീളമുള്ള അനേകരെ ആകര്‍ഷിച്ചിരുന്ന വെള്ളച്ചാട്ടം ഡ്യൂപ്ലിക്കേറ്റാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കിടയില്‍ രോഷം ജനിച്ചിരിക്കുകയാണ്.

വെളിപ്പെടുത്തല്‍ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വെയ്ബോയില്‍ പോസ്റ്റ് ചെയ്തത് നാട്ടുകാര്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലിപ്പില്‍, ചൈനയിലെ ഏറ്റവും ഉയരമുള്ള തടസ്സമില്ലാത്ത വെള്ളച്ചാട്ടം എന്ന് വിളിക്കപ്പെടുന്ന 1,000 അടി ഉയരത്തില്‍ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിലേക്ക് വെള്ളം നല്‍കുന്ന ഒരു പൈപ്പ് ഒരാള്‍ കണ്ടെത്തി. പാറക്കെട്ടിലേക്ക് ഉയരത്തില്‍ നിര്‍മ്മിച്ച് മറച്ചിരിക്കുന്ന പൈപ്പില്‍ നിന്ന് മനോഹരമായ കാസ്‌കേഡ് വെള്ളം ഒഴുകുന്നത് കാണാം. ഫാരിസ്വോവ് എന്ന ഉപയോക്താവ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി: ‘ഒരു പൈപ്പ് കാണാന്‍ വേണ്ടി മാത്രം യുണ്ടായി വെള്ളച്ചാട്ടത്തിന്റെ ഉറവിടത്തിലേക്ക് ഞാന്‍ എങ്ങനെ എല്ലാ കഷ്ടപ്പാടുകളും സഹിച്ചുവെന്നതാണ്.’

പോസ്റ്റ് വൈറലാകുകയും 14 ദശലക്ഷത്തിലധികം പ്രതികരണങ്ങള്‍ ശേഖരിക്കുകയും ചെയ്തു, ഇത് ബഹളമുണ്ടാക്കുകയും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുകയും ചെയ്തു. വേനല്‍ക്കാലത്തും വെള്ളച്ചാട്ടം സജീവമായി നില്‍ക്കുന്നതാണ് സംശയത്തിനും അന്വേഷണത്തിനും ചിലരെ പ്രേരിപ്പിച്ചത്. അതേസമയം വേനല്‍ക്കാലത്തും മനോഹരമായി നിലനില്‍ക്കാന്‍ ചെറിയ മെച്ചപ്പെടുത്തല്‍ നല്‍കാറുണ്ടെന്നും എന്നാല്‍ മഴക്കാലത്ത് ഈ ബൂസ്റ്റിംഗ് ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന യുണ്ടായി ഒരു ബില്യണ്‍ വര്‍ഷത്തിലേറെ പഴക്കമുള്ള പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 2019 ല്‍ മാത്രം 11 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിച്ച വെള്ളച്ചാട്ടമാണ് ഇത്. ചൈനയുടെ സാംസ്‌കാരിക വിനോദസഞ്ചാര മന്ത്രാലയം ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നല്‍കിയിട്ടുണ്ട്.